You are Here : Home / USA News

മനം മയക്കാന്‍ മഴനിലാപ്പോന്ന്

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Friday, July 01, 2016 08:23 hrs UTC

ഗണേശ് നായര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച 'മഴനിലാപ്പോന്ന്'എന്ന നാടകത്തിന്റെ കാനഡയിലെ ഫൊക്കാന കണ്‍വന്‍ഷന്‍ വേദിയില്‍ എത്തുമ്പോള്‍ അത് ഫൊക്കാന പ്രവര്‍ത്തകരുടെ കഠിനാദ്ധവാനത്തിന്റെ കഥ കൂടിയാണ്..പ്രവാസ ജീവിതത്തിന്റെ നേര്‍കാഴ്ച വരച്ചു കാണിക്കുന്ന അതി മനോഹരമായ കലാശില്‍പം "മഴനിലാപ്പോന്ന്­" എന്ന സംഗീത നാടകം ഫൊക്കാന കൺവെൻഷനിൽ ആദ്യ ദിനം അവതരിപ്പിക്കുന്നു. കുടിയേറ്റക്കാരുടെ ചരിത്രമുറങ്ങുന്ന അമേരിക്കയുടെ മണ്ണില്‍ കാലുകുത്തിയ ഏതാനം മലയാളി കുടുംബങ്ങളെ മാതൃകയാക്കി ക്രിയാത്മകമായി മെനഞ്ഞെടുത്ത പ്രവാസികളുടെ കഥ സന്തോഷത്തിന്റേയും അഭിവൃദ്ധിയുടേയും മാത്രമല്ല, ദുരന്തത്തിന്റേയും അധഃപതനത്തിന്റെയും ദുഃഖത്തിന്റേയും കൂടിയാണ്. ഈ സ്വപ്നഭൂമിയില്‍ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിച്ച് സമ്പന്നതയുടെ മടിയിലിരുന്ന് അമ്മാനമാടി സാമ്രാജ്യം സൃഷ്ടിച്ചവരുണ്ട്, സാമ്രാജ്യം തകര്‍ന്ന് വീണ് നിലം പതിച്ചവരുണ്ട്, പരാജയം മാത്രം മുഖാമുഖം കണ്ടവരുണ്ട്,

 

 

വിശ്വാസത്തിന്റെ വൈജാത്യം മൂലം കുടുംബത്തിന്റെ തകര്‍ച്ചക്ക് സാക്ഷ്യം വഹിച്ചവരുണ്ട്. ജീവിതത്തില്‍ സൗഭാഗ്യങ്ങളുണ്ടാകുമ്പോള്‍ അത് ദൈവാധീനമായി കണക്കാക്കും, ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ വിധിയെ പഴിക്കും. സ്വന്തം അനുഭവങ്ങളുടെ തിരശ്ശീല ഉയരുമ്പോള്‍ കാണ്ടറിഞ്ഞതും ഹൃദയംകൊണ്ട് തൊട്ടറിഞ്ഞതുമായ നഗ്‌നസത്യങ്ങള്‍ ഈ നാടകത്തില്‍ ഇതിവൃത്തമായി അവതരിപ്പിച്ചിരിക്കുന്നത് . ഗണേഷ് നായര്‍ കഥ, തിരകഥ, സംവിധാനം നിര്‍വഹിച്ചിരിക്കുന്ന, നാടകത്തില്‍ , ജയരാജ് നാരായൺ സംഗീത സംവിധാനവും , ശ്രീകുമാർ ഉണ്ണിത്താൻ നിർമാണ നിർവഹണവും , ജോൺ തോമസ് രംഗപടവും , ആന്റോ കണ്ണാടൻ സഹ സംവിധാനവും , സുരേന്ദ്രൻ നായർ സ്റ്റേജ് നിയത്രണവും , ഷാജൻ ജോർജ് സ്റ്റിൽ ഫോട്ടോ ഗ്രാഫിയും , ടെറന്‍സണ്‍ തോമസ്­, ജോയി ഇട്ടന്‍ , ഡോ. ജോസ് കാനാട്ട്, ആന്റോ ആന്റണി, ലെസി അലക്‌സ്, അലക്‌സ് തോമസ് , ജോണ്‍ മാത്യു, രാജ് തോമസ് , ഷൈനി ഷാജന്‍ , രാധാ മേനോന്‍,രാജ് തോമസ്, ജെസി കാനാട്ട്,ഇട്ടൂപ് ദേവസി ,ഏലമ്മ തോമസ് ,മാത്യു ജോസഫ് , കെ ജെ ഗ്രഗറി, ജോയ്‌സ് ടെറൻസോൺ തുടങ്ങി നിരവധി കലാകാരന്‍ന്മാര്‍ അഭിനയിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.