You are Here : Home / USA News

ബ്രദര്‍ ഡാമിയന്‍ ഹ്രസ്വ സന്ദര്‍ശനത്തിന് അമേരിക്കയില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, July 02, 2016 03:11 hrs UTC

കേരളത്തിലെ ആദ്യത്തെ മെഗാ ചര്‍ച്ച് ആയ കൊച്ചി ബ്ലസിംഗ് സെന്ററിന്റെ (Blessing Center) സ്ഥാപക പാസ്റ്ററും, ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് 'ബ്ലെസിംഗ് ടുഡേ (Blessing Today) ടിവി പ്രോഗ്രാമിലൂടെയും, ബ്ലെസിംഗ് ഫെസ്റ്റിവല്‍സിലൂടെയും സുപരിചിതരായ ബ്രദര്‍ ഡാമിയനും, സിസ്റ്റര്‍ ക്ഷമ ഡാമിയനും രണ്ടാഴ്ചത്തെ ഹ്രസ്വ സന്ദര്‍ശനത്തിനായി അമേരിക്കയില്‍ എത്തുന്നു. ജൂലൈ 15 വെള്ളി മുതല്‍ 17 ഞായര്‍ വരെ ഹൂസ്റ്റണ്‍ നഗരത്തിലെ പ്രമുഖ മള്‍ട്ടി നാഷണല്‍ ചര്‍ച്ച് ആയ ഇന്റര്‍നാഷണല്‍ ബൈബിള്‍ ചര്‍ച്ചിലും, ജൂലൈ 25-നു വൈകിട്ട് ന്യൂയോര്‍ക്ക് ടൈസന്‍ സെന്ററിലും നടക്കുന്ന പ്രാര്‍ത്ഥനാ ശുശ്രൂഷയില്‍ ബ്രദര്‍ ഡാമിയനും, സിസ്റ്റര്‍ ക്ഷമ ഡാമിയനും ദൈവവചനം ശുശ്രൂഷിക്കുന്നതും, രോഗികള്‍, വിവിധ ആവശ്യങ്ങളാല്‍ ഭാരപ്പെടുന്നവര്‍ എന്നിവര്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

 

ബ്രദര്‍ ഡാമിയനേയും സിസ്റ്റര്‍ ക്ഷമ ഡാമിയനേയും നേരില്‍ കാണുവാനും പ്രാര്‍ത്ഥിക്കുവാനും പ്രത്യേക അവസരങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. വിശുദ്ധ നഗരമായ യെരുശലേം, വിവിധ ഗള്‍ഫ് രാജ്യങ്ങള്‍, സ്വീഡന്‍, സിംഗപ്പൂര്‍, വിവിധ ആഫ്രിക്കന്‍ രാജ്യങ്ങള്‍, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ ദൈവവചനം ശുശ്രൂഷിച്ചിട്ടുള്ള ബ്രദര്‍ ഡാമിയനും സിസ്റ്റര്‍ ക്ഷമ ഡാമിയനും അമേരിക്കയിലെ പ്രമുഖ നഗരങ്ങളായ ന്യൂയോര്‍ക്ക്, ലോസ്ആഞ്ചലസ്, ചിക്കാഗോ, ഡാലസ്, ഫിലാഡല്‍ഫിയ, സൗത്ത് കരോളിന എന്നീ പട്ടണങ്ങളില്‍ മുന്‍ വര്‍ഷങ്ങളില്‍ നടത്തിയ പ്രാര്‍ത്ഥനാ യോഗങ്ങള്‍ അനേകര്‍ക്ക് അനുഗ്രഹമായിരുന്നു. ജാതി മത സഭാ വ്യത്യാസമെന്യേ ഏവര്‍ക്കും സ്വാഗതം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.blessingtoday.tv

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.