You are Here : Home / USA News

കേരളാ എയര്‍വേയ്‌സിന് പ്രവാസികളുടെ പിന്തുണ

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, July 02, 2016 03:17 hrs UTC

നിയമക്കുരുക്കില്‍ നിന്നും മുക്തിനേടി കേരളാ എയര്‍വെയ്‌സ് യാഥാര്‍ത്ഥ്യമാകുമെങ്കില്‍, സിയാല്‍ മോഡലില്‍ സാമ്പത്തിക സഹായം നല്‍കാന്‍ തയാറാണെന്നു ഗ്ലോബല്‍ മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ ചെയര്‍മാന്‍ പോള്‍ ഗോപുരത്തിങ്കല്‍ പ്രസ്താവിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, ധനമന്ത്രി ഡോ. തോമസ് ഐസക്ക്, ഗണേഷ് കുമാര്‍ എം.എല്‍.എ, പോള്‍ ഗോപുരത്തിങ്കല്‍ എന്നിവര്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ യോഗം കൂടി. ജര്‍മ്മനിയിലെ വൂപര്‍ടാലില്‍ നിലവിലുള്ള ഹാങിംഗ് ട്രെയിന്‍ (സ്‌കൈ ബസ്) എറണാകുളത്ത് ആരംഭിക്കേണ്ടതിന്റെ ആവശ്യകതയും ഗണേഷ്കുമാര്‍ വിവരിക്കുകയുണ്ടായി. എ.കെ. ആന്റണി സര്‍ക്കാരിന്റെ കാലത്ത് സജീവ ചര്‍ച്ചയായിരുന്ന ഈ സംരംഭം നടക്കാതെപോയത് കേരളത്തിന് വന്‍ നഷ്ടാമായിപ്പോയെന്ന് അന്നത്തെ ഹാങിംഗ് ട്രെയിന്‍ പ്രൊജക്ട് ശില്‍പികളായ പോളും ഗണേഷ് കുമാറും ഓര്‍മ്മിപ്പിച്ചു. ജൂലൈ 27 മുതല്‍ 31 വരെ ജര്‍മ്മനിയിലെ കൊളോണില്‍ വച്ചു നടക്കുന്ന 27-മത് പ്രവാസി സംഗമത്തില്‍ മേല്‍പ്പറഞ്ഞ രണ്ടു പ്രൊജക്ടുകളെക്കുറിച്ചും വിശദമായ ചര്‍ച്ചകള്‍ നടക്കുമെന്നു ജി.എം.എഫ് ഗ്ലോബല്‍ ചെയര്‍മാന്‍ പോള്‍ ഗോപുരത്തിങ്കല്‍ പറ­ഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.