You are Here : Home / USA News

: വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഒഹായോ പ്രൊവിന്‍സ്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, July 02, 2016 10:54 hrs UTC

ഡാലസ്: വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഒഹായോ പ്രൊവിന്‍സ് പുതിയതായി നിലവില്‍ വന്നതായി അമേരിക്ക റീജിയണ്‍ പ്രസിഡന്റ് ഷാജി രാമപുരം, സെക്രട്ടറി അലക്‌സ് അലക്‌സാണ്ടര്‍ എന്നിവര്‍ അറിയിച്ചു. ആന്റണി മാളിയേക്കല്‍(അഡൈ്വസറീ ബോര്‍ഡ് ചെയര്‍മാന്‍), ഡോ. പീറ്റര്‍ പത്രോസ്(ചെയര്‍മാന്‍), ഡോ.തോമസ് മാത്യു ജോയ്‌സ്(പ്രസിഡന്റ്), ഡോ.ദീപക് കൃഷ്ണന്‍(സെക്രട്ടറി), ഡോ.ആലീസ് മാത്യൂ(ട്രഷറാര്‍), എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതി ചുമതല ഏറ്റെടുത്തു. ജിജോപാലയൂര്‍(വൈസ്പ്രസിഡന്റ്, അഡ്മിനിസ്‌ട്രേഷന്‍), ജോസഫ് തോമസ് (വൈസ്പ്രസിഡന്റ്, ഓര്‍ഗനൈസിംഗ്), ഡോ.ജോര്‍ജ് മാത്യു(വൈസ് ചെയര്‍മാന്‍), ജേക്കബ് തോമസ്(അസോസിയേറ്റ് സെക്രട്ടറി), ഫാ.ബേബി ഷെഫേര്‍ഡ്, ചാക്കോ ലാലിച്ചന്‍, അഭിലേഷ് പുത്തന്‍പുരക്കല്‍, സണ്ണി സെബാസ്റ്റ്യന്‍, ജേക്കബ് പാപ്പച്ചന്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന വിവിധ കമ്മിറ്റികള്‍ നിലവില്‍ വന്നു. പുതിയതായി നിലവില്‍ വന്ന ഒഹായോ പ്രൊവിന്‍സിന് വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഗ്ലോബല്‍, റീജിയണ്‍ നേതാക്കളായ ആന്‍ഡ്രൂ പാപ്പച്ചന്‍, ഗോപാലപിള്ള, ജോണ്‍ മത്തായി, മൂസകോയ, ജോളി തടത്തില്‍, ഡോ.ജോര്‍ജ് കാക്കനാട്, ജോണ്‍സണ്‍ തലച്ചെല്ലൂര്‍, ഏലിയാസ്‌കുട്ടി പത്രോസ്, ഫിലിപ്പ് തോമസ്, സിസില്‍ ചെറിയാന്‍, പ്രമോദ് നായര്‍, ചെറിയാന്‍ അലക്‌സാണ്ടര്‍, ഫ്രാന്‍സിസ് ജോര്‍ജ്, വര്‍ഗീസ് മാത്യു എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.