You are Here : Home / USA News

താരത്തിളക്കത്തില്‍ നിറഞ്ഞാടിയ ഫിംക ഫിലിം അവാര്‍ഡ്

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Sunday, July 03, 2016 11:04 hrs UTC

മലയാള സിനിമയിലെ സൂപ്പർ താരങ്ങളുടെ സംഗമ വേദി ആയി ഫൊക്കാനാ 'ഫിംകാ 'അവാര്ഡ് നിശ .ഫൊക്കാനായുടെ വേദിയിലേക്ക് മലയാളത്തിൻറെ അഭിനയ പ്രതിഭ സുരേഷ് ഗോപിയെ നിറഞ്ഞ കൈയടിയോടെയാണ്‌ സദസ്സ് സ്വീകരിച്ചത്. 1998ൽ ജയരാജ് സംവിധാനം ചെയ്ത "കളിയാട്ട"ത്തിലെ “പെരുമലയൻ“ എന്ന കഥാപാത്രത്തിന് അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ സുരേഷ് ഗോപിക്ക് ഇന്ത്യക്ക് പുറത്ത് ലഭിക്കുന്ന ആദ്യത്തെ ആവാര്‍ഡായിരുന്നു. ദിലീപിന്റെ വരവു് കാനഡാ മലയാളികൾ ഉത്സവമാക്കാനാണ് പരിപാടി.ഫൊക്കാനയുടെ 'ഫിംകാ 'അവാര്ഡ് നിശയുടെ മുഖ്യ ആകർഷണം ദിലീപ് ആയിരുന്നു. ഫൊക്കാനാ അവാർഡ് നല്കി ആദരിച്ചപ്പോൾ ദിലീപിന് ഈ വർഷം ലഭിക്കുന്ന ആദ്യ അവാർഡ് കൂടിയായിരുന്നു 'ഫിംകാ 'പുരസ്കാരം.'ഫിംകാ 'അവാര്ഡ് നിശ കൊഴുപ്പേകാൻ മലയാളത്തിന്റെ പ്രിയ നടി മംമ്ത മോഹന്ദാസും എത്തയിരുന്നുന്നു.അഭിനയ രംഗത്ത് തിളങ്ങി നിന്ന സമയത്ത് കാൻസർ രോഗബാധിതയായെങ്കിലും തന്നെ ബാധിച്ച അര്ബുദത്തോട് ആത്മവിശ്വാസത്തോടെ പോരാടുകയും അതിനെ അതിജീവിക്കുകയും ചെയ്ത മംമ്ത സദസ്സിന്റെ ആദരവ് പിടിച്ച് പറ്റി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.