You are Here : Home / USA News

ഫൊക്കാന : മികച്ച ദമ്പതികള്‍ ആയി വിന്‍സന്റ് ഇമ്മാനുവേലും പത്നിയും

Text Size  

Story Dated: Sunday, July 03, 2016 01:39 hrs UTC

ഫൊക്കാന ടൊറൊന്റൊ കണ്‍വന്‍ഷനിലെ മികച്ച ദമ്പതികള്‍ ആയി വിന്‍സന്റ് ഇമ്മാനുവേലും പത്നിയും തെരഞ്ഞെടുത്തു. ഇന്ത്യ പ്രസ്സ് ക്ളബിന്റെ മുന്‍ ജനറല്‍ സെക്രട്ടറിയും ഇപ്പോഴത്തെ വൈസ് ചെയര്‍മാനുമായ വിന്‍സെന്റ് ഫിലാഡെല്‍ ഫിയയിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകനും കൂടിയാണ്. തെരഞ്ഞെടുക്കപ്പെട്ടതില്‍ അതിയായ സന്തോഷമുണ്ടെന്ന് വിന്‍സെന്റ് അശ്വമേധത്തോട് പറഞ്ഞു.

 

മൂന്നാം ദിവസമായ ജൂലൈ മുന്നാം തിയതി രാവിലെ മുതൽ സ്‌പെല്ലിംഗ് ബീ മത്സരം,ഗ്ലിമ്പ്സ് ഓഫ് ഇന്ത്യ, ഷോർട്ട് ഫിലിം മത്സരം , ചീട്ടുകളി മത്സരം,ചെസ്‌ , നേഴ്‌സ് സെമിനാർ തുടങ്ങി നിരവധി പ്രോഗ്രാമുകൾ ആണ് ചിട്ടപെടുത്തി യിരിക്കുന്നത് . ഒരുമണിക്ക് ശേഷം ഫൊക്കാനാ നാഷണല്‍ കമ്മിറ്റിയും, ഫൊക്കാനാ ഇലക്ഷനും നടക്കും.മലയാളത്തിലെയും ഹിന്ദി, തമിഴ് എന്നെ ഭാഷകളിലേ മറക്കാൻ ആകാത്ത ഒർമ്മകളെ തൊട്ടുണർത്തുന്ന ഗാന സന്ധ്യ പ്രശസ്ത പിന്നണി ഗായകരായ ഗായത്രി അശോകനും ജയരാജ് നാരായണനും നയിക്കുന്നത്. അതിവിപുലമായ ബ്യൂട്ടി പേജന്റ്‌ മത്സരo ആണ് ഈ വർഷം ചിട്ടപെടുതിയിട്ടുള്ളത് . വിധികര്‍ത്താക്കളായി എത്തുന്നത്‌ മലയാള സിനിമാതാരങ്ങളായിരിക്കും . മിസ്സ്‌ ഫൊക്കാനാ മത്സരത്തിലെ വിജയിക്ക് മിസ്സ്‌ കേരളാ മത്സരത്തിൽ പങ്കുടുക്കുന്നത്തിനുള്ള അംഗി കരവും ലഭിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.