You are Here : Home / USA News

വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ നടന്ന അനാവശ്യ തര്‍ക്കങ്ങള്‍

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Monday, July 04, 2016 12:46 hrs UTC

ഫൊക്കാന ജനറല്‍ കൌണ്‍സിലില്‍ നടന്നത് വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ നടത്തിയ അനാവശ്യ തര്‍ക്കങ്ങളെന്ന് ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥി ഫിലിപ്പോസ് ഫിലിപ്പ് അശ്വമേധത്തൊട് പറഞ്ഞു. ഏതെങ്കിലും സംഘടനയോട് പ്രശ്നമുണ്ടെകില്‍ അതിന്‌ അംഗീകാരം നല്കിയ സമയത്തോ അതിനു ശേഷം നടന്ന ജനറല്‍ കൌണ്‍സിലുകളിലോ പരാതി ഉന്നയിക്കണമായിരുന്നു. പ്രസിഡന്റ് ജോണ്‍ പി ജോണിന്റെ നേതൃത്വത്തില്‍ ഫൊക്കാനയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച കണ്‍വന്‍ഷനാണ്‌ കാനഡയില്‍ നടന്നത് ഫൊക്കാനയുടെ ഒരു തിരിച്ചു വരവാണിവിടെ ജനപങ്കാളിത്തത്തിലൂടെ കണ്ടത്.ജനറല്‍ കൌണ്‍ സിലിന്റെ സമയം രാവിലെയാക്കിയിരുന്നെങ്കില്‍ ഇലക്ഷന്‍ പൂര്‍ ത്തീകരിക്കുവാന്‍ വേണ്ടിയ സമയം ലഭിക്കുമായിരുന്നു. ഇലക്ഷന്‍ നടന്നിരുന്നെങ്കില്‍ മാധവന്‍ നായരുടെ ടീം വന്‍ ഭൂരിപക്ഷത്തിന്‌ ജയിക്കുമായിരുന്നു. കാനഡയില്‍ നിന്നുമൊക്കെ അപ്രതീക്ഷമായ പിന്തുണ ലഭിച്ചിരുന്നു. ഇനി 90 ദിവസത്തെ നോട്ടീസ് നല്കി ജനറല്‍ കൌണ്‍സില്‍ വിളിച്ച് കൂട്ടൈ വേണം തെരഞ്ഞെടുപ്പ് നടത്തുവാന്‍ . മാധവന്‍ നായരും ടീം യാതൊരു വിധ മാറ്റങ്ങളുമില്ലാതെ തെരഞ്ഞെടുപ്പിനെ നേരിടും .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.