You are Here : Home / USA News

ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവക മിഷന്‍ കണ്‍വന്‍ഷന്‍

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Tuesday, July 05, 2016 11:24 hrs UTC

ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവക മിഷന്റെ 30-ാം വാര്‍ഷീകത്തോടനുബന്ധിച്ച് ഇടവക മിഷന്‍ കണ്‍വന്‍ഷന്‍ ജൂലൈ 7 മുതല്‍ 10 വരെ(വ്യാഴം, വെള്ളി, ശനി, ഞായര്‍) തീയതികളില്‍ നടത്തപ്പെടുന്നു. "ട്രിനിറ്റി മാര്‍ത്തോമ്മാ ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്ന കണ്‍വന്‍ഷന്‍ യോഗങ്ങള്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം 7 മണിയ്ക്കും ശനിയാഴ്ച വൈകുന്നേരം 6.30 നും ആരംഭിയ്ക്കും. ഞായറാഴ്ച രാവിലെ 8 മണിയ്ക്ക് നടത്തപ്പെടുന്ന വിശുദ്ധകുര്‍ബാന മദ്ധ്യേ സമാപനപ്രസംഗവും ഉണ്ടായിരിയ്ക്കും. കണ്‍വന്‍ഷനായി പ്രത്യേകം രൂപീകരിച്ച ഗായകസംഘത്തിന്റെ ഗാനശുശ്രൂഷയോടുകൂടി യോഗങ്ങള്‍ ആരംഭിയ്ക്കും. പ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രസംഗകനും, ഗായകനും, കീബോര്‍ഡിസ്റ്റുമായ സുവിശേഷകന്‍ ബേബിക്കുട്ടി പുല്ലാട് വചന പ്രഘോഷണം നടത്തും. മാര്‍ത്തോമ്മാ സഭയിലെ സുവിശേഷകനും കണ്‍വന്‍ഷന്‍ പ്രസംഗകനുമായി കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി പ്രവര്‍ത്തിയ്ക്കുന്ന ഇദ്ദേഹം മാര്‍ത്തോമ്മാ സുവിശേഷപ്രസംഗസംഘം, സന്നദ്ധ സുവിശേഷകസംഘം എന്നീ സംഘടനകളില്‍ സജീവമായി പ്രവര്‍ത്തിയ്ക്കുന്നതോടൊപ്പം ഡോ.മാത്യൂസ് മാര്‍ അത്തനേഷ്യസ് ഗോസ്പല്‍ ടീം മെമ്പറുമായി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.