You are Here : Home / USA News

ഊര്‍ശ്ലേം അരമനയില്‍ സമ്മര്‍ക്യാമ്പ്

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Tuesday, July 05, 2016 11:32 hrs UTC

ഹൂസ്റ്റണ്‍: സൗത്ത് വെസ്റ്റ് ഭദ്രാസന ആസ്ഥാനമായ ഊര്‍ശ്ലേം അരമനയില്‍ വെച്ച് കഴിഞ്ഞ വര്‍ഷം നടത്തിയ മെന്‍സ് സമ്മര്‍ ക്യാമ്പിന്റെ വിജയവും പ്രചോദനവും ഉള്‍കൊണ്ട് കൊണ്ട് ഈ വര്‍ഷവും സമ്മര്‍ക്യാമ്പ് നടത്തുന്നു. ഓര്‍ത്തഡോക്‌സ് യാമപ്രാര്‍ത്ഥനയധിഷ്ഠിതമായ ജീവിതരീതികളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള മെന്‍സ് സമ്മര്‍ക്യാമ്പ് ജൂലൈ 10 മുതല്‍ 17വരെയും ആദ്യമായി വിമന്‍സ് സമ്മര്‍ ക്യാമ്പ് ജൂലൈ 17 മുതല്‍ 20 വരെയും നടത്തപ്പെടുന്നു. 11-ാം ഗ്രെയിടിലും 12-ാം ഗ്രെയിടിലും, ഈ വര്‍ഷം കോളേജില്‍ പോകുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായുള്ള ക്യാമ്പില്‍ വളര്‍ന്നുവരുന്ന ഈ തലമുറയെ ഓര്‍ത്തഡോക്‌സ് വിശ്വാസത്തിലേക്കടുപ്പിക്കാനും ആധുനികതയുടെ പ്രലോഭനങ്ങളില്‍പ്പെടാതെ അവര്‍ക്ക് വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന കൗണ്‍സിലിങ്ങ്, വ്യക്തിത്വവികസനം, കരിയര്‍ ഡവലപ്പ്‌മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ദ്ധര്‍ ക്ലാസ്സുകള്‍ നയിക്കുന്നു. ഭദ്രാസനത്തിലെ എല്ലാ പള്ളികളില്‍ നിന്നുമുള്ള 11-ാം ഗ്രെയിട്‌ലും 12-ാം ഗ്രെയിടിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ക്യാമ്പില്‍ പങ്കെടുക്കുമെന്ന ഭദ്രാസന പിആര്‍ഓ എല്‍ദോ പീറ്റര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.