You are Here : Home / USA News

പിതാവിന്റെ കൈയില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് മകന്‍ മരിച്ചു

Text Size  

Story Dated: Tuesday, July 05, 2016 11:34 hrs UTC

വാഷിങ്ടണ്‍: പിതാവിന്റെ കൈയില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് മകന്‍ പതിനാലുകാരന്‍ മരിച്ചു. വില്യം ബ്രംബിയുടെ മകന്‍ സ്റ്റീഫനാണ് മരിച്ചത്. ഫ്‌ലോറിഡയിലാണ് സംഭവം. ബ്രംബിക്കെതിരെ പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല. തോക്കില്‍ നിന്ന് തിര മാറ്റുന്നതിനിടെ സമീപത്ത് നിന്നിരുന്ന മകന് അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സ്റ്റീഫനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബ്രംബിയുടെ പെണ്‍മക്കള്‍ നോക്കി നില്‍ക്കെയായിരുന്നു അപകടം. എന്നാല്‍ ഇവര്‍ക്ക് അപകടത്തില്‍ പരിക്കേറ്റില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.