You are Here : Home / USA News

മാവേലിക്കര ബിഷപ് മൂര്‍ കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി കുടുംബസംഗമം

Text Size  

Benny Parimanam

bennyparimanam@gmail.com

Story Dated: Tuesday, July 05, 2016 11:38 hrs UTC

ഷിക്കാഗോ: മാവേലിക്കര ബിഷപ് മൂര്‍ കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി കുടുംബസംഗമം ഷിക്കാഗോയില്‍ നടന്നു. ഗതകാല സ്മരണകള്‍ക്ക് പുതുജീവന്‍ നല്‍കി അരങ്ങേറിയ കുടുംബസംഗമം പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ കലാലയ ജീവിതത്തിലേക്ക് ഒരു മടങ്ങിപ്പോക്കിന്റെ അനുഭൂതി സൃഷ്ടിച്ചു. ബിഷപ്മൂര്‍ പൂര്‍വ്വവിദ്യാര്‍ത്ഥിയും, ഷിക്കാഗോ ക്രൈസ്റ്റ് ചര്‍ച്ച് വികാരി ആയി പുതുതായി എത്തിച്ചേര്‍ന്ന റവ.ജോണ്‍ മത്തായിയ്ക്കും കുടുംബത്തിനും ഏവരും ഊഷ്മള സ്വീകരണം നല്‍കി. അസോസിയേഷന്‍ പ്രസിഡന്റ് റവ.മാത്യു ഇടുക്കുള അധ്യക്ഷനായിരുന്ന മീറ്റിംഗില്‍ സെക്രട്ടറി ബെന്നി പരിമണം ഏവര്‍ക്കും സ്വാഗതം അരുളി. വിവിധ കാലഘട്ടങ്ങളില്‍ പഠിച്ചിരുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ അതാതു കാലഘട്ടത്തിലെ കോളേജ് ജീവിതത്തിന്റെ മധുരതരമായ ഓര്‍മ്മകളെ മറ്റുള്ളവരുമായി പങ്കുവെച്ചു. വൈ.പ്രസിഡന്റ് പ്രൊഫ.തമ്പി മാത്യു, ട്രഷറര്‍ ഡോ.ബിനു ഫിലിപ്പ്, ഐപ്പ്.സി.വര്‍ഗ്ഗീസ് പരിമണം, തോമസ് മത്തായി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സംസാരിച്ചു. സ്‌നേഹവിരുന്നോടെ സമാപിച്ച കുടുംബസംഗമത്തിന് എത്തിയ ഏവര്‍ക്കും ഫിലിപ്പ് മാത്യു നന്ദി അറിയിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.