You are Here : Home / USA News

പ്രതീക്ഷകള്‍ക്ക് ചിറക് മുളയ്ക്കുമ്പോള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, July 05, 2016 10:37 hrs UTC

മലയാളികളുടെ ദേശീയ സംഘടനാ രംഗത്ത് എന്ത് കൊണ്ടോ കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി യുവജനങ്ങളുടെ സാന്നിധ്യവും, നേതൃത്വവും മുൻ കാലങ്ങളിലെ പോലെ ദൃഢതയോടെ കാണുവാൻ സാധിക്കുന്നില്ല. സാംസ്ക്കാരിക വിത്യസ്തത കൊണ്ടോ, സാമൂഹ്യ പ്രവർത്തനത്തിൽ മാർഗനിർദ്ദേശം നൽകാൻ കഴിയാത്തതു കൊണ്ടോ, യുവാക്കളെ മുൻ നിരയിലേക്ക് കൊണ്ടു വരുന്നതിൽ ഉണ്ടായ വീഴ്ച്ചകളായിരിക്കാം ഇതിന് കാരണം. മലയാളികൾ അമേരിക്കയുടെ സമസ്ത മേഖലകളിലും ശക്തമായ വേരുറപ്പിച്ചു കഴിഞ്ഞ സ്ഥിതിക്ക് ഇനി യുവജനങ്ങൾ മുഖ്യധാരയിലേക്ക് വരേണ്ടിയിരിക്കുന്നു. അവർക്ക് വഴിയൊരുക്കിയില്ലെങ്കിൽ യുവജന വിഭാഗം നമ്മളുടെ കൂട്ടത്തിൽ നിന്നും എന്നന്നേക്കുമായി വേറിട്ട് പോകും. യുവാക്കളുടെ വിഷയങ്ങൾ ദേശീയ തലത്തിൽ ശരിയായ രീതിയിൽ അവതരിപ്പിക്കുവാൻ, യുവ ജനതയിൽ നിന്നു തന്നെയുള്ളവർക്കേ സാധിക്കൂ.

 

 

യുവാക്കളുടെ മതിയായ പ്രാധിനിധ്യം ഇല്ലാത്തതു മൂലം, യുവാക്കളുടെ ഇടയിൽ സംഭവിക്കുന്ന വിഷയങ്ങൾ, പ്രത്യേകിച്ചും ചിക്കാഗോയിലെ പ്രവീൺ വർഗ്ഗീസ്, ന്യൂയോർക്കിലെ ജാസ്മിൻ ജോസഫ്, ഹ്യൂസ്റ്റണിലെ റെനി ജോസ് പോലെയുള്ള ദു:ഖകരമായ പല അനുഭവങ്ങളും അമേരിക്കൻ മലയാളി സമൂഹത്തിന് തീരാ ദുഃഖം ഉണ്ടാക്കുന്നു. ഇതിന് ഒരു ഫലപ്രദമായ പരിഹാരം കണേണ്ടത് ഇന്ന് അത്യാവശ്യമാണ്. അതു കൊണ്ട് ഇതിനോടകം ദേശീയ തലത്തിൽ വ്യക്തമായ സംഘടനാ മുദ്ര പതിപ്പിച്ച ഫോമാ പോലെയുള്ള സംഘടനകളുടെ നേതൃത്വ നിരയിലേക്ക് വിനോദ് കൊണ്ടൂരിനെ പോലെയുള്ള യുവജനങ്ങൾ മുന്നോട്ട് വരേണ്ടിയിരിക്കുന്നു. ഫോമായുടെ ജനശ്രദ്ധയാകർഷിച്ച പരിപാടികളിലൊന്നായിരുന്നു ന്യൂജേഴ്സിയിൽ വച്ചു നടന്ന യങ്ങ് പ്രൊഫഷണൽ സമ്മിറ്റ്. അത് നയിച്ചതാകട്ടെ ന്യൂജേഴ്‌സിയിൽ നിന്നു തന്നെയുള്ള ജിബി തോമസ് മോളേപ്പറമ്പിലും.

 

 

അമേരിക്കൻ മലയാളി യുവാക്കൾ ഒരു കുടക്കീഴിൽ അണിനിരന്ന ആ സമ്മിറ്റിന്റെ തുടർച്ചയായി വ്യവസായ രംഗത്ത് വെന്നിക്കൊടി പാറിച്ച പല വ്യക്തികളേയും വൈ പി എസ് @ ഡിട്രോയിറ്റിലൂടെ, ഡിടോയിറ്റിൽ കൊണ്ടു വരുവാൻ വിനോദ് കൊണ്ടൂരിന് സാധിച്ചു. അതു പോലെ തന്നെ ഈ അടുത്ത കാലത്ത് അമേരിക്കൻ മലയാളികൾ കണ്ട ഏറ്റവും വലിയ ടെലികോൺഫറസായിരുന്ന, പ്രവീൺ വർഗ്ഗീസിന്റെ മാതാവ് ലൗലി വർഗ്ഗീസിന് ഐക്യദാർഡ്യം പ്രകടിപ്പിച്ചു നടത്തിയ ടെലി കോൺഫറൻസിന്റെ നടത്തിപ്പിലും വിനോദ് ശ്രദ്ധേയമായ പങ്കു വഹിച്ചു. സീനിയർ നേതാക്കളും, അവരുടെ മാർഗ്ഗദർശനത്തിൽ യുവാക്കൾക്കും കൂടി പ്രാതിനിധ്യമുള്ള ഒരു എക്സിക്യൂട്ടീവ് കമ്മിറ്റിക്കു കൂടുതൽ ഉർജസ്വലതയോടും, പ്രസരിപ്പോടും കൂടി പ്രവർത്തിക്കുവാൻ കഴിയും എന്നാണ് ഞങ്ങൾ കരുതുന്നത്.

 

 

 

വിനോദിനെ പോലെയുള്ളവർ നേതൃത്വനിരയിലേക്ക് വരുന്നത് ഞങ്ങളെ പോലെയുള്ള സാമൂഹ്യ പ്രതിബദ്ധതയുള്ള വ്യക്തികൾക്ക് അംഗീകാരമായിട്ടായിരിക്കും കരുതപ്പെടുന്നത്. ഫോമായുടെ മയാമി കൺവൻഷനിൽ 2016-18 കാലഘട്ടത്തിലേക്ക് ജോയിന്റ് സെക്രട്ടറി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന വിനോദ് കൊണ്ടൂർ ഡേവിഡിന് ഞങ്ങളുടെ എല്ലാവിധ പിൻതുണയും, അനുഗ്രഹങ്ങളും അശംസകളും നേർന്നു കൊള്ളുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.