You are Here : Home / USA News

കണ്‍വന്‍ഷന്‍ വിജയ ലഹരിയില്‍ ഫൊക്കാന നേതാക്കള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, July 06, 2016 03:18 hrs UTC

ടൊറന്റോ: ഫൊക്കാനയുടെ 2016 ലെ ജനറല്‍ കണ്‍വന്‍ഷന്‍ വന്‍ വിജയമായതിന്റെ ലഹരിയിലാണ് ഫൊക്കാന നേതാക്കള്‍, 3 ദിവസം ആടിത്തിമര്‍ത്തത്തിന്റെ സന്തോഷം, കലാപരിപാടികളുടെ 3 രാപ്പകലുകള്‍. 2000 കാണികള്‍. ചിട്ടയായ പ്രവര്‍ത്തനം. എല്ലാം കൊണ്ടും ഒരു ഫാമിലി കണ്‍വന്‍ഷന്‍ ആക്കിമാറ്റുവാന്‍ ഫൊക്കാന നേതാക്കളും, അതിലുപരി കാനഡയിലെ മലയാളികളും, കുടുംബങ്ങളും. സജീവ സാന്നിധ്യമായി നിലകൊണ്ട കണ്‍വന്‍ഷന്‍ സമയക്കുറവുകൊണ്ടും, ചിലതര്‍ക്കം കൊണ്ടും തെരഞ്ഞെടുപ്പ് നടക്കാന്‍ സാധിക്കാതെ പോയതിലെവിഷമതകള്‍ മാറ്റിനിര്‍ത്തിയാല്‍ എല്ലാം കൊണ്ടും ഫൊക്കാന കണ്‍വന്‍ഷന്‍ വന്‍ വിജയമായിരുന്നുവെന്നു ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍ പറഞ്ഞു . സുരേഷ് ഗോപി മുതല്‍ ഏതാണ്ട് 100 ലധികം കലാപ്രവര്‍ത്തകര്‍. അതില്‍ എല്ലാം പ്രൊഫഷണല്‍ താരങ്ങള്‍, പാട്ടുകാര്‍, സംവിധായകര്‍, മിമിക്രി കലാകാരന്മാര്‍, സാങ്കേതിക പ്രവര്‍ത്തകര്‍, അവതാരകര്‍, തുടങ്ങിയവരുടെ സാന്നിധ്യം, രാഷ്ട്രീയ പ്രവര്‍ത്തകര്‍, സാഹിത്യകാരന്മാര്‍, സാമൂഹ്യപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സാനിധ്യവും കണ്‍വന്‍ഷനു ചാരുത പകര്‍ന്നു. ഫൊക്കാനാ പ്രസിഡന്റ് ജോണ്‍ പി ജോണ്‍ ഒരു കാരണവരെ പോലെ എല്ലാ സ്ഥലത്തും സാന്നിധ്യമായി.വൈസ് പ്രസിഡന്റ് ജോയ് ചെമ്മാച്ചേല്‍ അതിഥികളെ സ്വീകരിക്കുവാന്‍ വേദിക്കരികെ തന്നെ, ഒപ്പം ജിബു കുളങ്ങരയും. വിവിധ പരിപാടികളുടെ സംഘാടനവുമായി സെക്രട്ടറിവിനോദ് കെയാര്‍ക്കേ, ട്രഷറര്‍ ജോയ് ഇട്ടന്‍, ഫിലിപ്പോസ് ഫിലിപ്, ശ്രീകുമാര്‍ ഉണ്ണിത്താന്‍, ഗണേഷ് നായര്‍, ലീലാ മാരേട്ട് തുടങ്ങിയവര്‍. ഫൊക്കാനാ നേതാക്കളെല്ലാം വിവിധ പരിപാടികള്‍ക്കു നേതൃത്വം നല്‍കുമ്പോള്‍ കണ്‍ വന്‍ഷന്‍ ചെയര്‍മാന്‍ ടോമി കോക്കാട്ട്എല്ലായിടത്തുമെത്തി കാര്യങ്ങള്‍ വിലയിരുത്തി. ഏല്പിച്ച കാര്യങ്ങള്‍ ചെയ്യുന്നതിലല്ല മറിച്ചു എല്ലാ കാര്യങ്ങളും നോക്കി കണ്ടു ചെയ്യുക എന്ന നാടന്‍ ശീലിനൊത്തു എല്ലാവരും ഒത്തുപിടിച്ചപ്പോള്‍ ഫൊക്കാനാ കണ്‍വന്‍ഷന്‍ നയാഗ്രപോലെ കുതിച്ചൊഴുകി . എല്ലാത്തിനുമുപരി കണ്‍വന്‍ഷന്റെ ക്രെഡിറ്റ് നല്‍കേണ്ടത് ആതിഥേയത്വം വഹിച്ച കാനഡയില്‍ ടൊറന്റോ മലയാളി സമാജത്തിനാണ്. കൂടാതെ ഒപ്പം നിന്ന കാനഡയിലെ മറ്റു അസോസിയേഷനും മലയാളി സുഹൃത്തുക്കള്‍ക്കും. ഓരോ പരിപാടിയിലെയും ജനപങ്കാളിത്തം തന്നെ അതിനു തെളിവ്. അമേരിക്കന്‍ മലയാളികള്‍ ഇതുവരെ കാണാത്ത തരത്തിലുള്ള താര നിശ, അവാര്‍ഡ് നൈറ്റ്. സ്റ്റാര്‍ സിംഗര്‍മത്സരം, മലയാളി മങ്ക, മിസ് ഫൊക്കാന, സ്‌പെല്ലിങ് ബി, തുടങ്ങിയ എല്ലാ മത്സരങ്ങളും വന്നവരെല്ലാം ആസ്വദിച്ചു. ഫൊക്കാനയും. ഇനി കുതിച്ചൊഴുകുന്ന നയാഗ്രപോലെ ഫൊക്കാന എല്ലാവരുടെയും മനസ്സില്‍ കുത്തിയൊഴുകട്ടെ ..... അടുത്ത കണ്‍വന്‍ഷനായി ഇനി കാത്തിരിക്കാം. ന്യൂജേഴ്‌സിയിലോ, അതോ ഫിലാഡല്‍ഫിയായിലോ? രണ്ടായാലും അമ്മമാരും കുഞ്ഞുങ്ങളും വരണം. എങ്കിലേ കണ്‍വന്‍ഷന്‍ വിജയിക്കൂ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.