You are Here : Home / USA News

നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ ഇസ്മയില്‍ റാവുത്തര്‍ ഫോമ കണ്‍വന്‍ഷനില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, July 06, 2016 03:24 hrs UTC

മയാമി: യു.എ.ഇയിലെ പ്രമുഖ ബിസിനസുകാരനും നോര്‍ക്ക- റൂട്ട്‌സിന്റെ ഡയറക്ടറുമായ ഇസ്മിയില്‍ റാവുത്തര്‍ ഫോമ മയാമി കണ്‍വന്‍ഷനില്‍ അതിതിയായെത്തുന്നു. പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ട് പ്രവര്‍ത്തിക്കുന്ന ശ്രീ റാവുത്തര്‍ അമേരിക്കന്‍ മലയാളികളുടെ പ്രശ്‌നങ്ങള്‍ കേരളാ സര്‍ക്കാരിന്റെ ശ്രദ്ധയില്‍കൊണ്ടുവരുമെന്നു പറഞ്ഞു. ഫോമയുടെ പ്രധാന അജണ്ടയായ പ്രവാസി മലയാളികളുടെ കേരളത്തിലെ നീറുന്ന പ്രശ്‌നങ്ങള്‍ അടുത്ത വരുന്ന കമ്മിറ്റിയില്‍ അവതരിപ്പിക്കുമെന്നും, കൂടാതെ അമേരിക്കന്‍ മലയാളികള്‍ക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും അറിയിച്ചു. കണ്‍വന്‍ഷനിലെ പൊതുയോഗത്തില്‍ അദ്ദേഹം അഭിസംബോധന ചെയ്ത് സംസാരിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.