You are Here : Home / USA News

ഫോമാ 56 മത്സര വിജയികൾക്ക് 2000-ത്തിൽ പരം ഡോളറിന്റെ സമ്മാനം.

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Wednesday, July 06, 2016 03:20 hrs UTC

ഫ്ലോറിഡ: വിനോദ സഞ്ചാരികളുടെ പറുദീസയായ ഫ്ലോറിഡയിലെ മയാമി ബീച്ചിൽ സ്ഥിതി ചെയ്യുന്ന ഡ്യൂവില്ല് ബീച്ച് റിസോർട്ടിൽ വച്ചു 2016 ജൂലൈ 7 മുതൽ 10 വരെ നടക്കുന്ന ഫോമാ അന്താരാഷ്ട്ര കൺവഷനിൽ നടക്കുന്ന 56, 28 ചീട്ട് കളി മത്സരത്തിന്റെ വിജയികൾക്കാണ് 2000-ത്തിൽ പരം ഡോളറിന്റെ സമ്മാനങ്ങൾ നൽകുന്നത്. 56 ചീട്ടു കളിയിൽ ഒന്നാം സമ്മാനം 1000 ഡോളറും രണ്ടാം സമ്മാനം 500 ഡോളറും, മൂന്നാം സമ്മാനം 250 ഡോളറുമാണ്. 28 ചീട്ടു കളിയിൽ ഒന്നാം സമ്മാനം 250 ഡോളറും രണ്ടാം സമ്മാനം 100 ഡോളറുമാണ്. വളരെ കൂർമ്മ ബുദ്ധിയും, സൂത്രങ്ങളും വേണ്ട കളികളാണ് മലയാളത്തിന്റെ സ്വന്തം 56, 28 ചീട്ട് കളികൾ. അമേരിക്കൻ ഐക്യ നാടുകളിൽ നിന്നും, കാനഡയിൽ നിന്നും, കേരളത്തിൽ നിന്നും ഉള്ള മത്സരാർത്ഥികളെ പങ്കെടുപ്പിച്ചു നടത്തുന്ന അന്താരാഷ്ട്ര 56 കളിയുടെ അതേ റെഗുലേഷൻസ് തന്നെയായിരിക്കും ഫോമാ കൺവൻഷനിലും എന്ന് മത്സരത്തിന്റെ ചെയർമാൻ മാത്യൂസ് ചെരുവിൽ പറഞ്ഞു. 56 മത്സരത്തിൽ മൂടി ചൂടാ മന്നന്മാരായാ ന്യൂജേഴ്സി, ചിക്കാഗോ, ഡിട്രോയിറ്റ്, കാനഡ എന്നിവടങ്ങളിലെ ടീമുകൾ മത്സരത്തിൽ ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. അതേ സമയം ഫോമാ അന്താരാഷ്ട്ര കൺവൻഷന്റെ ഒരുക്കങ്ങൾ ഏകദേശം പൂർത്തിയായതായി ഫോമയുടെ മുതിർന്ന നേതാവും, കൺവൻഷൻ ചെയർമാനുമായ മാത്യൂ വർഗ്ഗീസ് (ജോസ് ഫ്ലോറിഡ) പറഞ്ഞു. ഈ അഞ്ചാമത് അന്താരാഷ്ട്ര കൺവൻഷൻ അമേരിക്കൻ മലയാളികൾക്ക് ഒരു വ്യത്യസ്ത അനുഭവമായിരിക്കും എന്നും അദ്ദേഹം കൂട്ടി ചേർത്തു. ഫോമ മയാമി കൺവൻഷനിലേക്ക് നോർത്തമേരിക്കയിലെ എല്ലാ മലയാളി സമൂഹത്തേയും സ്വാഗതം ചെയ്യുന്നതായി ഫോമാ പ്രസിഡന്റ് ആനന്ദൻ നിരവേൽ, സെക്രട്ടറി ഷാജി എഡ്വേർഡ്, ട്രഷറാർ ജോയി ആന്തണി എന്നിവർ അറിയിച്ചു. കുറച്ചു ദിവസങ്ങൾ അമേരിക്കൻ മലയാളികൾ, നാടിന്റെ കാലാവസ്ഥയിൽ; ചക്കയും, മാങ്ങയും, തേങ്ങയും യഥേഷ്ടം വിളയുന്ന നാട്ടിൽ, നാടിന്റെ ഓർമ്മകളുമായി കുറച്ചു ദിവസങ്ങൾ ആഘോഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: മാത്യൂസ് ചെരുവിൽ 5862066164, സാബൂ സ്ക്കറിയ 2679807923

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.