You are Here : Home / USA News

ഫോമാ മലയാളി മങ്ക മത്സരത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി – പ്രിറ്റി ദേവസ്യ

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Thursday, July 07, 2016 12:12 hrs UTC

മയാമി – ജൂലൈ 7 മുതൽ 10 വരെ മയാമിയിൽ നടക്കുന്ന കൺവെൻഷനിൽ കേരളത്തനിമയുമായി മലയാളി മങ്ക അരങ്ങേറുന്നു.കൺവെൻഷനായി റജിസ്റ്റർ ചെയ്ത 24 വയസ്സിനു മുകളിലുള്ള വനിതകൾക്ക് വേണ്ടിയാണ് വിജ്ഞാനവും,സൗന്ദര്യവും കോർത്തിണക്കി മലയാളി മങ്ക മത്സരം സംഘടിപ്പിക്കുന്നത്.ബാല്യ- കൗമാരങ്ങളിൽ തങ്ങൾക്കുണ്ടായിരുന്ന വൈവിധ്യമാർന്ന കഴിവുകൾ പ്രകടിപ്പിക്കുവാൻ വീട്ടമ്മമാർക്ക്‌ ഒരവസരം നൽകുകയെന്നതാണ് ഈ മത്സരത്തിന്റെ ഉദ്ദേശം. മൂന്നു ഘട്ടമായാണ് മത്സരങ്ങൾ നടക്കുന്നത്.ആദ്യഘട്ടം മത്സരാർത്ഥികൾ സ്വയം പരിചയപ്പെടുത്തും. ഈയവസരത്തിൽ അവർക്ക് ഇഷ്ട്ടപ്പെട്ട വേഷം ധരിക്കാവുന്നതാണ്.രണ്ടാം ഘട്ടം തങ്ങളുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കുകയെന്നതാണ്.ഇതിനായി പരിപാടിക്ക് അനുയോജ്യമായ വേഷവിധാനങ്ങൾ ധരിക്കാവുന്നതാണ്.മൂന്നാം ഘട്ടം ജഡ്ജ്മാരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയെന്നതാണ്.ഈ ഘട്ടത്തിൽ മത്സരാർത്ഥികൾ നിർബന്ധമായും കേരളത്തനിമയാർന്ന സെറ്റ് മുണ്ട് ധരിക്കേണ്ടതാണ്. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുമെന്ന് ഫർമസിസ്റ്റും മലയാളി മങ്ക മത്സര കമ്മറ്റിയുടെ ചെയർപേഴ്‌സനുമായ പ്രിറ്റി ദേവസ്യ പറഞ്ഞു.2008 ലെ ഫോമാ കൺവെൻഷനിലെ മലയാളി മങ്കയായി തിരഞ്ഞെടുക്കപ്പെട്ട പ്രിറ്റി ദേവസ്യയുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ നടന്നുവരുന്നു. ഫോമായുടെ അന്താരാഷ്ട്ര കൺവെൻഷന് ശേഷം, ഈ ഓണത്തിന് ഏകദേശം 101 പെൺകൊടികളെ ഒരുമിച്ചു കൂട്ടി ഒരു വമ്പൻ തിരുവാതിര ഒരുക്കാൻ ഒരുക്കാൻ ഒരുങ്ങുകയാണ് പ്രിറ്റി. വീട്ടമ്മമാർക്കും. മുതിർന്നവർക്കും തികച്ചും വിനോദപ്രദമാകാൻ ഉതകുന്ന രീതിയിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുകയെന്ന് കോ ഓർഡിനേറ്റർ രേഖാ ഫിലിപ് പറഞ്ഞു. സ്ത്രീകൾ ഇന്ന് അമ്മമാർ മാത്രമല്ല, ഉന്നത അഭ്യസ്ത വിദ്യരും, സാമൂഹിക പ്രവർത്തനങ്ങളിൽ മുൻ പന്തിയിൽ നിൽക്കുന്നവരും, കുട്ടികൾക്ക് മാതൃകയുമൊക്കെയാണ്, രേഖ കൂട്ടി ചേർത്തു. ഷീല ജോസ്, ജെമിനി തോമസ് എന്നിവർ കമ്മറ്റിയാംഗങ്ങളാണ്.കൂടുതൽ വിവരങ്ങൾക്ക് foma.org സന്ദർശിക്കുകയോ,ചെയർപേഴ്‌സൺ പ്രിറ്റി ദേവസ്യ 954 812 6058 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.