You are Here : Home / USA News

ഫോമ കണ്‍വന്‍ഷനു തിരിതെളിഞ്ഞു

Text Size  

Story Dated: Friday, July 08, 2016 02:42 hrs UTC

മയാമി: ഫോമയുടെ അഞ്ചാമത് ദേശീയ കണ്‍വന്‍ഷനു തിരിതെളിഞ്ഞു. അല്‍പം മുന്‍പ് ഫോമയുടെ പരമ്പര്യത്തനിമയില്‍ ഘോഷയാത്രയോടെയായിരുന്നു തുടക്കം. സ്ത്രീകളും കുട്ടികളും അടങ്ങുന്ന വലിയൊരു നിര ഘോഷയാത്രയ്ക്ക് നേതൃത്വം നല്‍കി. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ കേരളീയ കലാരൂപങ്ങള്‍ അമേരിക്കന്‍ മണ്ണില്‍ അരങ്ങുതകര്‍ത്തു.

ദേശീയ കണ്‍വന്‍ഷനു മുന്‍ മന്ത്രി ബിനോയ് വിശ്വം തിരിതെളിച്ചു. മയാമി ബീച്ച് മേയര്‍ ഫിലിപ്പ് ലേബിന്‍ മുഖ്യാഥിതിയായി. മുന്‍ അംബാസിഡര്‍ ടി.പി ശ്രീനിവാസന്‍, ഡി.ഐ.ജി പി വിജയന്‍, നടന്‍ സ്വരാജ് വെഞ്ഞാറന്‍മൂട്, കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. റോയ് സിജെ, പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍, ജനറല്‍ സെക്രട്ടറി ഷാജി എഡ്‌വേര്‍ഡ്, അഡൈ്വസറി ചെയര്‍മാന്‍ ജോണ്‍ ടൈറ്റസ്, ഡോ.ആനി പോള്‍, അഡ്വ. മാമന്‍ വര്‍ഗീസ്, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാത്യു വര്‍ഗീസ് എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.