You are Here : Home / USA News

ഫോമാ കണ്‍വന്‍ഷന് ബിനോയ് വിശ്വം തിരിതെളിച്ചു

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Friday, July 08, 2016 02:56 hrs UTC

മയാമി: ഫോമയുടെ പദ്ധതികളൊന്നും കേവലം പൊങ്ങച്ചത്തിന്റേയോ പ്രമാണിത്വത്തിന്റേയോ കഥകള്‍ പറയാനുള്ളതല്ലെന്ന് മുന്‍ മന്ത്രി ബിനോയ് വിശ്വം പറഞ്ഞു. സഹജീവികളോടു കാരുണ്യം കാട്ടാനും വേദനിക്കുന്നവരുടെ കണ്ണീരൊപ്പാനും ഉറ്റവരുടെ സങ്കടങ്ങള്‍ കാണാനും ഫോമ കാണിക്കുന്ന വലിയ മനസിന് അദ്ദേഹം നന്ദി പറഞ്ഞു. ആര്‍.സി.സി പ്രോജക്ട് ഫോമയുടെ മഹത്വമാണ്. ആ മഹത്വം ഓഗസ്റ്റ് 27ന് പൂര്‍ത്തീകരിക്കുമെന്നറിഞ്ഞതില്‍ സന്തോഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. കോണ്‍ഫിഡന്റ് ഗ്രൂപ്പ് 30000 ഡോളര്‍ പദ്ധതിക്കായി അധികം നല്‍കി.

നേരത്തെ ഫോമയുടെ ഞ്ചാമത് ദേശീയ കണ്‍വന്‍ഷനു ബിനോയ് വിശ്വം തിരിതെളിച്ചു.  ഫോമയുടെ പരമ്പര്യത്തനിമയില്‍ ഘോഷയാത്രയോടെയായിരുന്നു കണ്‍വന്‍ഷന്റെ തുടക്കം. സ്ത്രീകളും കുട്ടികളും അടങ്ങുന്ന വലിയൊരു നിര ഘോഷയാത്രയ്ക്ക് നേതൃത്വം നല്‍കി. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ കേരളീയ കലാരൂപങ്ങള്‍ അമേരിക്കന്‍ മണ്ണില്‍ അരങ്ങുതകര്‍ത്തു.

ദേശീയ കണ്‍വന്‍ഷനു മയാമി ബീച്ച് മേയര്‍ ഫിലിപ്പ് ലേബിന്‍ മുഖ്യാഥിതിയായി. മുന്‍ അംബാസിഡര്‍ ടി.പി ശ്രീനിവാസന്‍, ഡി.ഐ.ജി പി വിജയന്‍, നടന്‍ സ്വരാജ് വെഞ്ഞാറന്‍മൂട്, കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. റോയ് സിജെ, പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍, ജനറല്‍ സെക്രട്ടറി ഷാജി എഡ്‌വേര്‍ഡ്, അഡൈ്വസറി ചെയര്‍മാന്‍ ജോണ്‍ ടൈറ്റസ്, ഡോ.ആനി പോള്‍, അഡ്വ. മാമന്‍ വര്‍ഗീസ്, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാത്യു വര്‍ഗീസ് എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.