You are Here : Home / USA News

ഫോമ കണ്‍വന്‍ഷന്‍: പ്രതീക്ഷിച്ചതിലും ഭംഗിയായി പരിപാടികള്‍: ഷാജി എഡ്വേര്‍ഡ്

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Friday, July 08, 2016 06:54 hrs UTC

മയാമി: ഡോവില്‍ റിസോര്‍ട്ടില്‍ അബ്ദുല്‍ കലാം നഗറില്‍ നടക്കുന്ന അഞ്ചാമത് ഫോമ കണ്‍വന്‍ഷനില്‍  ഒന്നാം ദിവസത്തെ കാര്യങ്ങളെല്ലാം വളരെ ഭംഗിയായി നടന്നുവെന്ന ഫോമ ജനറല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡ്. രജിസ്‌ടേഷന്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ ആയിരുന്നു. കാര്യങ്ങള്‍ക്കെല്ലാം കൃത്യതയുണ്ടായിരുന്നു. പറഞ്ഞ സമയത്തുതന്നെ ഉദ്ഘാടനവും  മറ്റു പരിപാടികളും തുടങ്ങി.

ഇന്നത്തെ പരിപാടികളും കൃത്യസമയം പാലിച്ചു. ജനറല്‍ ബോഡി ചര്‍ച്ചകള്‍ മികച്ച നിലവാരം പുലര്‍ത്തി. ഫോമയുടെ നന്‍മയ്ക്കുവേണ്ടിയുള്ള പല നിര്‍ദ്ദേശങ്ങളും ഉയര്‍ന്നുവന്നു. അതെല്ലാം അടുത്ത ജനറല്‍ ബോഡിയില്‍ പരിഗണിക്കാമെന്നുള്ള നിര്‍ദേശങ്ങളിലാണ് അവസാനിച്ചത്. ഇപ്പോള്‍ ഇലക്ഷന്‍ നടന്നുകൊണ്ടിരിക്കുന്നു. പ്രതിനിധികള്‍ വോട്ടുചെയ്തുകൊണ്ടിരിക്കുന്നു. ശാന്തമായി തന്നെ കാര്യങ്ങള്‍ നടക്കുന്നു. ഇലക്ഷന്‍ കൗണ്ടിംഗ് കഴിയുമ്പോഴേക്കും പതിനൊന്നുമണി കഴിയുമെന്ന മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണര്‍ അറിയിച്ചിട്ടുണ്ട്.

ഇലക്ഷനിടയില്‍ തന്നെ 7.30നു ബിസിനസ് ഡിന്നറും മറ്റു പരിപാടികളും നടക്കും. ശിങ്കാരി ഡാന്‍സ് ട്രൂപ്പിന്റെ പ്രോഗാം അരങ്ങേറും. രണ്ടു നാടകങ്ങള്‍ മത്സരത്തിനുണ്ട്. അതുകഴിഞ്ഞ് നാളെ കണ്‍വന്‍ഷന് തിരശ്ശീല വീഴുമെന്നും ഷാജി അറിയിച്ചു.



 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.