You are Here : Home / USA News

ഫോമയും ഫൊക്കാനയും ഐക്യത്തിന്റെ സാധ്യത നോക്കണം : ബിനോയ് വിശ്വം

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Sunday, July 10, 2016 04:47 hrs UTC

മയാമി:  ഫോമയും ഫൊക്കാനയും യോജിക്കാന്‍ കഴിയുന്ന മേഖലയില്‍ ഒന്നാകണമെന്ന് മുന്‍ മന്ത്രി ബിനോയ് വിശ്വം പറഞ്ഞു. നിങ്ങളുടെ സഹായം കേരളത്തിനാവശ്യമാണ്. ഒത്തൊരുമിച്ചുനിന്നാല്‍ നിങ്ങള്‍ക്ക് നാടിനുവേണ്ടി പലതും ചെയ്യാനാകും.

ഇന്ത്യാ അമേരിക്ക ബന്ധം മെച്ചപ്പെടുത്താനും കേരളത്തിന്റെ നല്ല നാളേക്കു വേണ്ടിയും ഫോമയ്ക്കും ഫൊക്കാനയ്ക്കും പലതും ചെയ്യാനാകും. അതിനു ചര്‍ച്ചയുണ്ടാകണം. ആ ചര്‍ച്ചയില്‍ നല്ല വാക്കുകള്‍ കേള്‍ക്കാന്‍ കഴിയട്ടെയെന്നും അദ്ദേഹം പറഞ്ഞു.  

ഇന്ത്യാ അമേരിക്ക ബന്ധം മെച്ചപ്പെട്ടത് വലിയ ആശ്വാസം പകരുന്നുവെന്ന് മുന്‍ അംബാസിഡര്‍ ടി.പി ശ്രീനിവാസന്‍ പറഞ്ഞു. 1998 ല്‍ ഞാനിവിടെ വരുമ്പോള്‍ വളരെ മോശമായിരുന്നു ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം. അന്നത്തെ ഞങ്ങളുടെ പേടി ഇവിടെയുള്ള മൂന്നു കോടിയില്‍പരം ഇന്ത്യക്കരുടെ അവസ്ഥയോര്‍ത്തായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഫോമയുടെ അഞ്ചാമത് ദേശീയ കണ്‍വന്‍ഷന്‍ സമാപന വേദിയിലാണ് ഇരുവരും ഇക്കാര്യം പറഞ്ഞത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.