You are Here : Home / USA News

'മലങ്കരദീപം 2016' പ്രസിദ്ധീകരണത്തിന് തയ്യാറായി

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Tuesday, July 12, 2016 10:48 hrs UTC

അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ 30-മത് യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സിനോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന 'മലങ്കരദീപം 2016' പ്രസിദ്ധീകരണത്തിന് തയ്യാറായതായി ചീഫ് എഡിറ്റര്‍ ശ്രീ.സാജു കെ. പൗലോസ് മാരോത്ത് അറിയിച്ചു. മികവുറ്റതും, അര്‍ത്ഥപൂര്‍ണ്ണവുമായ രചനകള്‍, സഭാചരിത്ര വിവരങ്ങള്‍, വിശിഷ്ട വ്യക്തികളുടെ ആശംസകള്‍, ഒട്ടനവധി കോപ്ലിമെന്റുകള്‍, മനോഹരങ്ങളായ വര്‍ണ്ണചിത്രങ്ങള്‍, തുടങ്ങി നിരവധി ഇനങ്ങള്‍ കോര്‍ത്തിണക്കി തയ്യാറാക്കിയ സവിശേഷതയാര്‍ന്ന ഈ സ്മരണികയുടെ പ്രകാശനകര്‍മ്മം, ശ്രേഷ്ഠകാതോലിക്കാ, അബൂന്‍ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ തിരുമനസ്സുകൊണ്ട് നിര്‍വഹിക്കും.

 

 

മലങ്കര അതിഭദ്രാസന മെത്രാപോലീത്തായും, പാത്രിയര്‍ക്കല്‍ വികാരിയുമായ അഭിവന്ദ്യ യല്‍ദൊ മോര്‍ തീത്തോസ് മെത്രാപോലീത്താക്ക് പ്രഥമ കോപ്പി നല്‍കി, പ്രകാശന കര്‍മ്മം നിര്‍വഹിക്കുന്ന ഈ വിശിഷ്ട ചടങ്ങിന്, കോണ്‍ഫറന്‍സിന്റെ മുഖ്യ പ്രഭാഷകരായ, അഭിവന്ദ്യ യാക്കൂബ് മോര്‍ അന്തോനിയോസ്, റവ.ഫാ.ജോസഫ് പുത്തന്‍പുരക്കല്‍, വെരി.റവ.ജേക്കബ് ചാലിശ്ശേരില്‍ കോര്‍എപ്പിസ്‌ക്കോപ്പാ എന്നിവര്‍ക്ക് പുറമേ, മറ്റനേകം വൈദീകരും, പല പ്രഗല്‍ഭ വ്യക്തികളും, നൂറുകണക്കിന് വിശ്വാസികളും സാക്ഷ്യം വഹിക്കും.

 

 

നിശ്ചിത സമയത്തില്‍ തന്നെ വളരെ മനോഹരമായ വിധത്തില്‍, ഈ വര്‍ഷത്തെ മലങ്കര ദീപം പ്രസിദ്ധീകരണത്തിന് തയ്യാറാക്കുവാന്‍, അക്ഷീണ ശ്രമം നടത്തിയ, ചീഫ് എഡിറ്റര്‍ ശ്രീ.സാജു പൗലോസ് മാരോത്ത്, എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളായ റവ.ഫാ.പോള്‍ തോട്ടക്കാട്ട്, ഷെവലിയര്‍ ബാബു ജേക്കബ്, ഷെവലിയര്‍ ജോര്‍ജ് പാടിയേത്ത്, ശ്രീ. ജോര്‍ജ് കറുത്തേടത്ത്, ഫിലിപ്പ് സ്‌കറിയ, ജോഷി കുര്യന്‍, സാജു ജോര്‍ജ്, ജോസഫ് പുന്നാശേരില്‍ സരിന്‍ കുരുവിള, മനോജ് ജോണ്‍, മിസ്സ് ആഷാ മത്തായി, കുമാരി മലിസ റോയി എന്നിവരെ അഭിവന്ദ്യ ഇടവക മെത്രാപോലീത്താ പ്രത്യേകം അഭിനന്ദിക്കുകയുണ്ടായി. ഇതിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച ബഹുമാനപ്പെട്ട വൈദീകര്‍, സഭാംഗങ്ങള്‍, ആര്‍ട്ടിക്കിള്‍സ്, കോപ്ലിമെന്റ്‌സ് എന്നിവ നല്‍കി സഹകരിച്ച വ്യക്തികള്‍, സ്ഥാപനങ്ങള്‍ തുടങ്ങി ഏവരോടും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നതായും അഭിവന്ദ്യ തിരുമേനി അറിയിച്ചു. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഒ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.