You are Here : Home / USA News

മാര്‍ നിക്കോളോവോസ് മെത്രാപ്പൊലിത്തയ്ക്ക് സ്വീകരണം നല്‍കി

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Tuesday, July 12, 2016 12:54 hrs UTC

പൗലോസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തയ്ക്ക് ശേഷം മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രതിനിധിയായി വേള്‍ഡ് ക്രിസ്റ്റ്യന്‍ കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പൊലിത്തയ്ക്ക് സ്വീകരണം നല്‍കി. നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ കൗണ്‍സില്‍ അംഗങ്ങള്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, വൈദികര്‍, അഭ്യുദയകാംക്ഷികള്‍ എന്നിവര്‍ സ്വീകരണയോഗത്തില്‍ സംബന്ധിച്ചു. മട്ടന്‍ടൗണ്‍ അരമന ചാപ്പലില്‍ സന്ധ്യാ നമസ്‌കാരത്തിനുശേഷം ചേര്‍ന്ന സ്വീകരണയോഗം ഭദ്രാസന ചാന്‍സലര്‍ ഫാ. തോമസ് പോളിന്റെ ആമുഖത്തോട് കൂടി ആരംഭിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. എം കെ കുറിയാക്കോസ് സ്വാഗതം ആശംസിച്ചു. തിരുമേനിക്ക് ലഭിച്ച ഈ പദവി മലങ്കരസഭയുടെ യശസ് ലോകമെങ്ങും ഉയരുന്നതിനും സഭകളുടെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്കും പ്രചോദനമാകട്ടെ എന്ന് അച്ചന്‍ ആശംസിച്ചു. ഭദ്രാസന കൗണ്‍സിലിന് വേണ്ടി കൗണ്‍സില്‍ അംഗം ഫിലിപ്പോസ് ഫിലിപ്പ്, ബൊക്കെ നല്‍കി തിരുമേനിയെ അഭിനന്ദിച്ചു. മര്‍ത്തമറിയം സമാജത്തെ പ്രതിനിധീകരിച്ച് മേരി എണ്ണച്ചേരില്‍ ആശംസാ പ്രസംഗം നടത്തി. ഭദ്രാസന എക്യുമെനിക്കല്‍ കോഓര്‍ഡിനേറ്റര്‍ ഫാ. പൗലോസ് പീറ്റര്‍, എക്യുമെനിക്കല്‍ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയെപറ്റി പ്രതിപാദിച്ചു. തിരുമേനിയുടെ സ്ഥാനലബ്ധി ദൈവകൃപ ഒന്നുകൊണ്ടു മാത്രമാണന്നും അച്ചന്‍ അനുസ്മരിച്ചു. സുബിന്‍ ഗാനം ആലപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.