You are Here : Home / USA News

സൗഹൃദ ആരവങ്ങള്‍ ഉയരുന്നു, ഫാമിലി കോണ്‍ഫറന്‍സിന് ഇന്നു തുടക്കം

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Wednesday, July 13, 2016 10:39 hrs UTC

ന്യൂയോര്‍ക്ക്: കുടുംബക്കൂട്ടായ്മയ്ക്ക് ശക്തി പകരുന്നതിനും സാഹോദര്യത്തിന്റെ പുതിയ തലങ്ങള്‍ തേടുന്നതിനും സഭയോടും ഭദ്രാസനത്തോടുമുള്ള കൂറും പ്രതിബദ്ധതയും ഉറപ്പിക്കുന്നതിനുമായി ആവിഷ്‌ക്കരിച്ചിട്ടുള്ള ഭദ്രാസന തല ഫാമിലി കോണ്‍ഫറന്‍സ് നടക്കുന്ന എലന്‍വില്‍ ഓണേഴ്‌സ് ഹേവന്‍ റിസോര്‍ട്ടിലേക്ക് വിശ്വാസ സമൂഹം എത്തിത്തുടങ്ങി. രജിസ്‌ട്രേഷന്‍ ബൂത്ത് രാവിലെ മുതല്‍ തന്നെ പ്രവര്‍ത്തനം ആരംഭിച്ചു. കോര്‍ഡിനേറ്റര്‍ ഫാ. വിജയ് തോമസ്, ജനറല്‍ സെക്രട്ടറ ഡോ. ജോളി തോമസ്, ട്രഷറാര്‍ ജീമോന്‍ വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയംഗങ്ങളും ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളും ചൊവ്വാഴ്ച മുതല്‍ തന്നെ ഇവിടെ ക്യാമ്പ് ചെയ്ത് ക്രമീകരണങ്ങള്‍ ചെയ്തു വരികയായിരുന്നു. രണ്ടാം ദിനമായ നാളെ (ജൂലൈ 14 വ്യാഴാഴ്ച) രാവിലെ 6.15-ന് പ്രാര്‍ത്ഥനയോടെ തുടക്കം. പ്രഭാതഭക്ഷണത്തിനു ശേഷം ഒമ്പതിന് പസിഫിക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്താ മുതിര്‍ന്നവര്‍ക്കായി പ്രസംഗം നടത്തും. അതേ സമയത്ത് തന്നെ എംജിഒസിഎസ്എമ്മിനു വേണ്ടി അറ്റ്‌ലാന്റിക്ക് ഹാളില്‍ ഫാ. ക്രിസ്റ്റഫര്‍ മാത്യു പ്രഭാഷണം നടത്തുന്നുണ്ട്. സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ക്ക് വേണ്ടി എലിസബത്ത് ജോയി നേതൃത്വം നല്‍കും. ലഘുഭക്ഷണത്തെ തുടര്‍ന്ന് എല്ലാ വിഭാഗക്കാര്‍ക്കും വേണ്ടി ഗ്രൂപ്പ് ഡിസ്‌കഷന്‍ നടത്തും. 12 മണിക്ക് മധ്യാഹ്നപ്രാര്‍ത്ഥന. തുടര്‍ന്ന് ഉച്ചഭക്ഷണം. ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് വിവിധ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള സൂപ്പര്‍സെഷനുകള്‍ ആരംഭിക്കും. ഫാസ്റ്റിങ് ആന്‍ഡ് ഫീസ്റ്റിങ് എന്ന വിഷയത്തിലൂന്നി മാര്‍ നിക്കോളോവോസ് സെഷന് നേതൃത്വം നല്‍കും. വെളിപാട് പുസ്തകവും ഓര്‍ത്തഡോക്‌സ് ആരാധനാക്രമവും എന്ന വിഷയത്തിലൂന്നി ഫാ. സുജിത് തോമസ് നേതൃത്വം നല്‍കും. മൂന്നിന് ഗ്രൂപ്പ് ഫോട്ടോ സെഷന്‍. 3.30-ന് ഇന്‍ഡോര്‍ ടെന്നീസ് കോര്‍ട്ടിലും ക്യാമ്പ് ഫയര്‍ ഏരിയയിലുമായി സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ നടക്കും. വൈകിട്ട് 5.30-ന് ഡിന്നര്‍. തുടര്‍ന്ന് ഗായകസംഘം ഗാനങ്ങള്‍ ആലപിക്കും. ഏഴു മണിക്ക് അറ്റ്‌ലാന്റിക്ക് ഹാളില്‍ സന്ധ്യാപ്രാര്‍ത്ഥന. 7.30-ന് അറ്റ്‌ലാന്റിക്കില്‍ ഡിവോഷണല്‍ അഡ്രസ്. രാത്രി എട്ടു മുതല്‍ വെറൈറ്റി എന്റര്‍ടെയ്ന്‍മെന്റ്‌സ്. കൃത്യമായി ചിട്ടപ്പെടുത്തിയ അജണ്ട അനുസരിച്ചുള്ള പ്രോഗ്രാമുകള്‍, യാമപ്രാര്‍ത്ഥനകള്‍, ഗാനശുശ്രൂഷകള്‍, ധ്യാനയോഗങ്ങള്‍, ചര്‍ച്ചാവേദികള്‍, വ്യത്യസ്തമായ കലാകായിക മത്സരങ്ങള്‍ എന്നിവയൊക്കെയായി എല്ലാം തികഞ്ഞൊരു കുടുംബസംഗമത്തിനായി നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം തയ്യാറെടുത്തു കഴിഞ്ഞു. ഇനി എല്ലാ ആത്മീയ വഴികളും എലന്‍വില്ലിലേക്ക്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.