You are Here : Home / USA News

റിവൈവല്‍ ഫെലോഷിപ്പിന്റെസുവിശേഷ മഹായോഗം ജൂലൈ 23ന്

Text Size  

Story Dated: Wednesday, July 13, 2016 10:49 hrs UTC

ഹൂസ്റ്റണ്‍ : പ്രസിദ്ധ സുവിശേഷ പ്രസംഗകന്‍ പ്രൊഫ.എം.വൈ.യോഹന്നാന്‍(മുന്‍ പ്രിന്‍സിപ്പല്‍, സെന്റ് പീറ്റേഴ്‌സ് കോളേജ്, കോലഞ്ചേരി) നേതൃത്വം നല്‍കുന്ന ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പിന്റെ(CRF) ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ സുവിശേഷ മഹായോഗം ജൂലൈ 23ന് ശനിയാഴ്ച വൈകുന്നേരം 6.30 ന് നടത്തപ്പെടുന്നതാണ്. സ്റ്റാഫോഡിലുള്ള സെന്റ് തോമസ് കേരള കാത്തലിക് കമ്മ്യൂണിറ്റി ഹാളില്‍(1622, Staffordshire Road, Stafford, TX 77477) വച്ചാണ് യോഗം ക്രമീകരിച്ചിരിയ്ക്കുന്നത്. ഈ വര്‍ഷത്തെ മുഖ്യപ്രസംഗകര്‍ പ്രൊഫ.സി.എം.മാത്യു ചാന്ത്യം, പ്രൊഫ.എം.വൈ.യോഹന്നാന്‍(വീഡിയോ മെസേജ്) എന്നിവരാണ്.

സഭാ സമുദായ വ്യത്യാസമില്ലാതെ പ്രവര്‍ത്തിയ്ക്കുന്ന സുവിശേഷപ്രസ്ഥാനമാണ് ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പ്(CRF) രക്ഷകനായ യേശുക്രിസ്തുവിലൂടെ ലഭിയ്ക്കുന്ന പാപക്ഷമയും ഹൃദയ വിശുദ്ധീകരണവും അനുഭവിച്ചുകൊണ്ട് പ്രവര്‍ത്തിയ്ക്കുന്നതും, സഭാ വ്യത്യാസമെന്യെ സുവിശേഷ വേല ചെയ്യുകയും ചെയ്യുന്ന കൂട്ടായ്മയാണ് സി.ആര്‍.എഫ്. സഭയോ സമുദായമോ മാറുകയല്ല മറിച്ച് ഹൃദയമാണ് രൂപാന്തരപ്പെടേണ്ടതെന്നും മാനസാന്തരപ്പെട്ടവരുടെ മാനസാന്തരമാണ് ഇന്നത്തെ കാലഘട്ടത്തിന്റെ അടിയന്ത ആവശ്യവുമെന്നാണ് ഫെലോഷിപ്പ് വിശ്വസിയ്ക്കുന്നത്. റിവൈവല്‍ ഫെലോഷിപ്പിന്റെ നേതൃത്വത്തില്‍ അമേരിയ്ക്കയിലും കാനഡായിലുമായി വിവിധ സ്ഥലങ്ങളില്‍ കണ്‍വന്‍ഷനുകള്‍ ക്രമീകരിച്ചിട്ടുണ്ട്.

 

ജൂലൈ 2,3- സാന്‍ജോസ് കാലിഫോര്‍ണിയാ ജൂലൈ 5 - ഷിക്കാഗോ ജൂലൈ 8- അറ്റ്‌ലാന്റാ ജൂലൈ 9- ഫോര്‍ട്ട്‌ലോഡര്‍ഡേന്‍, ഫ്‌ളോറിഡാ ജൂലൈ 10- റ്റാമ്പാ, ഫ്‌ളോറിഡാ ജൂലൈ 12- ടൊറന്റോ, കാനഡാ ജൂലൈ 14- എഡ്മന്റണ്‍, കാനഡാ ജൂലൈ 16- ഫിലാഡല്‍ഫിയ ജൂലൈ 17- ക്വീന്‍സ്, ന്യൂയോര്‍ക്ക്ജൂ ലൈ 22- ഓസ്റ്റിന്‍, ടെക്‌സാസ് ജൂലൈ 23- ഹൂസ്റ്റണ്‍, ടെക്‌സാസ്ജൂലൈ 24- പരാമസ്, ന്യൂജേഴ്‌സിജൂലൈ 29- യോങ്കേഴ്‌സ്, ന്യൂയോര്‍ക്ക്ജൂലൈ 30, 31- റോക്ക്‌ലാന്റ്, ന്യൂയോര്‍ക്ക്.ഹൂസ്റ്റണില്‍ റിവൈവല്‍ ഫെലോഷിപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രാദേശിക യോഗങ്ങള്‍ എല്ലാ ഞായറാഴ്ചയും നാലുമണി മുതല്‍ ആറുമണി വരെ നടത്തപ്പെടുന്നതാണ്. വചനസത്യങ്ങള്‍ ഉദ്‌ഘോഷിയ്ക്കുന്ന ഈ സുവിശേഷ മഹായോഗത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു.

 

 

കൂടുതല്‍ വിവരങ്ങള്‍ക്ക്;ജോസഫ് ചക്കുങ്കല്‍, സന്തോഷ് മാത്യു, തോമസ് ജേക്കബ് - 832-987-2075.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.