You are Here : Home / USA News

നായര്‍ സംഗമത്തില്‍ സുരേഷ് ഗോപി മുഖ്യാതിഥി

Text Size  

Story Dated: Wednesday, July 13, 2016 10:59 hrs UTC

ഹ്യൂസ്റ്റണ്‍: ഓഗസ്റ്റ് 12, 13, 14 തീയതികളില്‍ ഹ്യൂസ്റ്റണിലെ ശ്രീവിദ്യാധിരാജ നഗറില്‍ (ക്രൗണ്‍ പ്ലാസ, 8686 കിര്‍ബി ഡ്രൈവ്, ഹ്യൂസ്റ്റണ്‍) അരങ്ങേറുന്ന "നായര്‍ സംഗമം 2016"-ന് ശുഭാരംഭം കുറിക്കാന്‍ പ്രശസ്ത നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി എത്തുന്നുവെന്ന് എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് ജി.കെ.പിള്ള അറിയിച്ചു. നായര്‍ സംഗമം 2016 ഉദ്ഘാടനം ചെയ്യാന്‍ സുരേഷ് ഗോപി എത്തുമെന്നറിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് ജനറല്‍ സെക്രട്ടറി സുനില്‍ നായര്‍ പറഞ്ഞു.

 

നമ്മുടെ സംഘടനയുടെ അഭ്യുദയകാംക്ഷിയായതുകൊണ്ടാണ് ഈ തിരക്കിനിടയിലും അദ്ദേഹം ഈ പരിപാടിയില്‍ സംബന്ധിക്കാമെന്ന് സമ്മതിച്ചത് എന്നും സുനില്‍ നായര്‍ പറഞ്ഞു. കഴിഞ്ഞ നായര്‍ സംഗമത്തിലും സുരേഷ് ഗോപി ആദ്യാവസാനം വളരെ സജീവമായി പങ്കെടുത്ത കാര്യം ട്രഷറര്‍ ശ്രീമതി പൊന്നു പിള്ള അനുസ്മരിച്ചു. അമേരിക്കയിലും കാനഡയിലുമുള്ള നായര്‍ കുടുംബങ്ങളെ പരിചയപ്പെടാനും തമ്മില്‍ കാണുന്നതിനും ഈ സംഗമത്തില്‍ പങ്കെടുക്കണമെന്ന് കണ്‍വന്‍ഷന്‍ കണ്‍വീനര്‍ ഡോ. മോഹന്‍ കുമാര്‍ എല്ലാ നായര്‍ സാമുദായാംഗങ്ങളോടും അഭ്യര്‍ത്ഥിച്ചു.

 

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.