You are Here : Home / USA News

തൂലിക ടി വി ചാനൽ അമേരിക്കയിലും !

Text Size  

Idicula Joseph Kuttickkattu

idiculajosephkuttickkattu@gmail.com

Story Dated: Thursday, July 14, 2016 11:22 hrs UTC

ന്യൂയോർക്ക്‌ : ബ്രിട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന തൂലിക ചാനൽ അതിൻറെ പ്രവർത്തനങ്ങൾ ലോകമെങ്ങും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി അമേരിക്കയിലും പ്രക്ഷേപണം ആരംഭിച്ചു. 2016 ഏപ്രിൽ 4 തിങ്കളാഴ്ച വൈകിട്ട് ന്യൂയോർക്കിൽ ഫസ്റ്റ് ചർച്ച് ഓഫ് ഗോഡ് ഹാളിൽ നടന്ന ചടങ്ങിൽ വച്ച് പ്രക്ഷേപണ ഉദ്ഘാടനം നിർവഹിക്കപ്പെട്ട ചാനൽ ഇപ്പോൾ റോക്കു ബോക്സ് വഴി സൗജന്യമായി ലോകമെങ്ങും ലഭ്യമാകുന്നു. ദൃശ്യമാധ്യമ ലോകത്ത് മാറ്റത്തിന്റെ നേർവഴികാട്ടി ജനുവരി 18, 2016 -ൽ കേരളത്തിൽ ഔദ്യോഗികമായി പ്രക്ഷേപണം ആരംഭിച്ച തൂലിക ടെലിവിഷൻ ചുരുങ്ങിയ കാലം കൊണ്ട് ദൃശ്യമാധ്യമരംഗത്ത് വ്യക്തമായ മുദ്രപതിപ്പിച്ചു.

 

 

ആത്മീക പ്രബോധന പ്രസംഗങ്ങളും, വിജ്ഞാന വിനോദ പരിപാടികളും, വാർത്താ ബുള്ളറ്റിനും ഉൾപ്പടെ വൈവിധ്യമേറിയ പരിപാടികൾ തൂലിക ടെലിവിഷൻ ഇപ്പോൾ സമ്പ്രേക്ഷണം ചെയ്യുന്നുണ്ട്. ലോകത്തിന്റെ ഏതു രാജ്യത്തുള്ളവർക്കും അനായേസന ദർശിക്കത്തക്കവിധം വിവിധ മൊബൈൽ പ്ലാറ്റ്ഫോമിൽ തൂലിക ടിവി ലഭ്യമാണ്, പ്രേക്ഷകരുടെ ദർശന സൗകര്യത്തിനായി തൂലിക ടിവി ഇപ്പോൾ റോക്കു ടിവിയിലും സ്ട്രീം ചെയ്യുന്നു. വടക്കേ അമേരിക്ക, ആസ്ട്രേലിയ, യു.കെ., ചില ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവടങ്ങളിൽ തൂലിക ടിവി റോക്കു ബോക്സ് വഴി ലഭ്യമാണ് പ്രേക്ഷകർ അർപ്പിച്ച സ്നേഹ ആദരവുകളും, സദുദ്ദേശത്തോടെയുള്ള വിമർശനത്തിന്റെ അന്ത:സത്തയും ഉൾക്കൊണ്ടുകൊണ്ട് തുടർന്നുള്ള നാളുകളിൽ തൂലിക പ്രേക്ഷകരുടെ അഭിരുചിയ്ക്ക് അനുസൃതമായ പരിപാടികൾ ഉൾപ്പെടുത്തി മുന്നോട്ടു പോകുമെന്ന് തൂലിക ടിവി സി. ഇ. ഓ. ജി.സാമുവൽ അറിയിച്ചു. ബ്രിട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവാസി മലയാളിയും ചാനലിൻറെ ഫൗണ്ടറും സി ഇ ഒയും ആയ ജി ഇ സാമുവൽ, പാസ്റ്റർ വിൽ‌സൺ ജോസ്, ചാനലിൻറെ അമേരിക്കയിലെ പ്രോമോഷനൽ എക്സിക്യുട്ടിവ് ഡയറക്ടർ സോഫി വർഗീസ്, ഫിലിപ്പ് തോമസ്‌,സാം മാത്യു മറ്റ് ബോർഡ് മെംബേസ്ഴ്സ് എന്നിവർ സംയുക്തമായി പ്രസിദ്ധീകരിച്ച വാർത്താക്കുറിപ്പിലാണ് തുലിക ചാനൽ റോക്കു ബോക്സ് വഴി സൗജന്യമായി ലോകമെങ്ങും ലഭ്യമാകുന്നു വിവരം ഔദ്യോഗികമായി അറിയിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.