You are Here : Home / USA News

റെക്സ്ബാൻഡ്‌ സംഗീത സന്ധ്യ ന്യൂ ജേഴ്സിയിൽ

Text Size  

Idicula Joseph Kuttickkattu

idiculajosephkuttickkattu@gmail.com

Story Dated: Thursday, July 14, 2016 11:25 hrs UTC

റെക്സ്ബാൻഡ്‌ സംഗീത സന്ധ്യ ന്യൂ ജേഴ്സിയിൽ 2016 ജൂലൈ 16 ശനിയാഴ്ച്ച ബെർഗൻ അക്കാഡമിയിൽ! ന്യൂ ജേഴ്സി : ജീസസ്‌ യൂത്ത്‌ മ്യൂസിക്‌ ഔട്ട്‌ റീച്ച്‌ മിനിസ്‌ട്രിയായ റെക്സ്ബാൻഡ്‌ സംഗീത സന്ധ്യ 2016 ജൂലൈ 16 ശനിയാഴ്ച്ച ന്യൂ ജേഴ്സിയിൽ ഹാക്കൻസാക്കിലുള്ള ബെർഗൻ അക്കാഡമിയിൽ വെച്ച്‌ നടത്തപ്പെടുന്നു. ജീസസ്‌ യൂത്ത്‌ മ്യൂസിക്‌ ഔട്ട്‌ റീച്ച്‌ മിനിസ്‌ട്രിയായ റെക്സ്ബാൻഡ്‌ സംഗീത സന്ധ്യ 2016 കാനഡയിൽ തുടക്കം കുറിച്ചു, കാനഡയിലെ ടൊറെന്റോയിലെ ഗ്ലോബൽ കിംഗ്ഡം ഹാളിലും ടൊറെന്റോയിലെ തന്നെ മീറ്റിംഗ്‌ ഹൗസിലും തുടർന്ന്ന് ചിക്കാഗൊയിലെ കോപ്പർനിക്കസ്‌ ഹാളിലും റെക്സ്ബാൻഡ്‌ സംഗീതം അരങ്ങേറി.

 

ദൈവ ചൈതന്യം നിറഞ്ഞ്‌ തുളുമ്പുന്ന സംഗീതത്തിൽ മതി മറന്ന് കാണികൾ സംഗീതം ആസ്വദിച്ചു. വരുന്ന ജൂലൈ 16 ശനിയാഴ്ച്ച ന്യൂ ജേഴ്സിയിലെ ബെർഗൻ അക്കാഡമിയിൽ വെച്ച്‌ വൈകിട്ടു 6:30 ന് നടക്കാൻ പോകുന്ന റെക്സ്ബാൻഡ്‌ സംഗീത സന്ധ്യയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. മനുഷ്യ മനസ്സുകളെ ദൈവീക അനുഭവത്തിലേക്ക്‌ നയിക്കാൻ റെക്സ്ബാൻഡിന്റെ സംഗീതത്തിനു കഴിഞ്ഞിട്ടുണ്ട്‌. ഏകദേശം 14 ഓളം കലാകാരന്മാരടങ്ങുന്ന റെക്സ്ബാൻഡ്‌ വിവിധ തരത്തിലുള്ള സംഗീതാനുഭവം നൽകുന്നു. പോപ്പ്‌,റോക്ക്‌ , റെഗ്ഗെ, ഇൻഡ്യൻ ക്ലാസിക്‌, എതെനിക്‌ ഫ്യൂഷൻ എന്നീ വിവിധ സംഗീത ശൈലികൾ റെക്സ്ബാൻഡിനെ മറ്റു ബാൻഡുകളിൽ നിന്നും വേറിട്ടതാക്കുന്നു.

 

 

പോളണ്ടിലെ ക്രാക്കോവിൽ വച്ച്‌ നടക്കുവാൻ പോകുന്ന വേൾഡ്‌ യൂത്ത്‌ ഡേയിൽ 1.2മില്ല്യൺ യുവജനങളുടെ മുൻപാകെ സംഗീതം അവതരിപ്പിക്കാൻ പോകുന്ന ആവേശത്തിലാണു റെക്സ്ബാൻഡ്‌ . 2002 ൽ കാനഡയിൽ വെച്ച്‌ നടന്ന വേൾഡ്‌ യൂത്ത്‌ ഡേ മുതൽ തുടർന്നുള്ള ആറു വേൾഡ്‌ യൂത്ത് ഡേകളിലും മെയിൻ സ്റ്റേജിൽ മ്യൂസിക്‌ അവതരിപ്പിക്കുന്ന ഒരേ ഒരു ബാൻഡാണെന്ന ഒരു വിശേഷണവും റെക്സ്ബാൻഡിനുണ്ട്‌.

 

Venue : Bergen Academies Auditorium, 200 Hackensack Avenue, Hackensack, NJ 07601

 

ONLINE TICKETS AVAILABLE:

https://www.eventbrite.com/e/rexband-tour-of-america-north-east-region-tickets-25656459160?aff=efbneb

 

കൂടുതൽ വിവരങ്ങൾക്ക് : സജി സെബാസ്ററ്യൻ - 644-244-4258 : മിലൻ ജോസ് - 516-816-1971 : ബോബി വർഗീസ് - 201-669-1477

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.