You are Here : Home / USA News

ഹാനാ പോളിന്റെ അരങ്ങേറ്റം ജൂലൈ 16-ന്.

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Friday, July 15, 2016 02:43 hrs UTC

മിഷിഗൺ: ഇന്ത്യൻ നൃത്ത രൂപങ്ങളിൽ മുഖ്യ സ്ഥാനത്തുള്ള ഭരതനാട്യം നമ്മുടെ അയൽ രാജ്യമായ തമിഴ്നാടിന്റെ സംഭാവനയാണ്. ഭാരതീയ നൃത്തങ്ങളിൽ മുഖ്യസ്ഥാനത്തുള്ളത് കൊണ്ടാവാം ഭരതനാട്യം എന്ന പേർ ലഭിച്ചത്. ഭാവ-രാഗ-താളങ്ങളുടെ ആദ്യാക്ഷരങ്ങളോട് നാട്യം കൂടിചേർത്ത് ഭരതനാട്യം എന്ന പേർ ഈ നൃത്തത്തിന് സിദ്ധിച്ചുവെന്ന് വേദാന്തദീക്ഷിതരെപ്പോലുള്ള നാട്യാചാര്യന്മാർ അഭിപ്രായപ്പെടുന്നു. ഭാരതത്തിലെ എല്ലാ നാട്യങ്ങളേയും പോലെ ഭരതനാട്യത്തിന്റെ ആത്മീയമായ അടിസ്ഥാനം സുവിധിതമാണ്. നാട്യകലയിലുള്ള ഏകാഗ്രതയിലൂടെ സിദ്ധമാകുന്ന അനുഭൂതിയും, ആത്മസാക്ഷാത്കാരയത്നത്തിലൂടെയുള്ള അനുഭൂതിയും സമാനമാന്നെന്ന് നാട്യാചാര്യന്മാർ അഭിപ്രായപ്പെടുന്നു. ഭരതമുനി, നാട്യശാസ്തത്തെ നിർമ്മിച്ചതുകൊണ്ടുമാവാം ഭരതനാട്യം എന്ന പേർ ലഭിച്ചത്‌ എന്നും പറയപ്പെടുന്നു.ബ്രഹ്മാവ് സൃഷ്ടിച്ച നാട്യവേദത്തിന്റെ അടിസ്ഥാനത്തിൽ ഭരതമുനി നാട്യശാസ്ത്രം നിർമ്മിച്ചുവെന്നാണ് ഐതിഹ്യം. മിഷിഗണിൽ കലാ രംഗത്ത് തന്റെതായ വ്യക്തി മുദ്ര പിതിപ്പിച്ച ഹാനാ പോളിന്റെ ഭരതനാട്യ അരങ്ങേറ്റം, ജൂലൈ 16 ശനിയാഴ്ച്ച, ഉച്ചകഴിഞ്ഞ് 2:30 മുതൽ 5:30 വരെ, സ്റ്റെർലിങ്ങ് ഹൈറ്റ്സ് സിറ്റിലുള്ള, വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്ട്സ് സെന്ററിൽ വച്ചു നടത്തപ്പെടുന്നു. ഏഴാം വയസ്സു മുതൽ കഴിഞ്ഞ 10 വർഷങ്ങളായി ഹാനാ പോൾ നൃത്തം അഭ്യസിച്ചു വരികയാണ്. മിഷിഗണിലെ പ്രഗൽഭ നൃത്ത അഭ്യാസ സ്കൂൾ ആയ അഭിനയ സ്കൂൾ ഓഫ് ഡാൻസ് എന്ന നൃത്ത വിദ്യാലയത്തിൽ, ധന്യ കെ. റാവുവിന്റെ (വാണി) ശിക്ഷണത്തിലാണ് ഹാനാ നൃത്തം അഭ്യസിക്കുന്നത്. മിഷിഗണിലെ പ്രഗൽഭ നൃത്ത അഭ്യാസ സ്കൂൾ ആയ അഭിനയ സ്കൂൾ ഓഫ് ഡാൻസ് എന്ന നൃത്ത വിദ്യാലയത്തിൽ, ധന്യ കെ. റാവുവിന്റെ (വാണി) ശിക്ഷണത്തിലാണ് ഹാനാ നൃത്തം അഭ്യസിക്കുന്നത്.ജിജി-ഡിംമ്പിൾ ദമ്പതികളുടെ മകളാണ് ഹാനാ. മിഷിഗണിൽ കലാ-സാംസ്ക്കാരിക രംഗങ്ങളിൽ തിളങ്ങി നിൽക്കുന്ന കുര്യക്കോസ്- ആനി പോൾ എന്നിവരുടെ കൊച്ചുമകളാണ് ഹാനാ. ജോർജ് സഹോദരനാണ്. കൂടുതൽ വിവരങ്ങൾക്ക്: www.hannahpaul.us

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.