You are Here : Home / USA News

സീറോ മലബാര്‍ ക്രൂസേഡേഴ്‌സ്കൈരളി കപ്പ് സ്വന്തമാക്കി

Text Size  

Story Dated: Saturday, July 16, 2016 10:38 hrs UTC

ഡിട്രോയിറ്റ്: വാറണ്‍ ട്രോമ്പിളി പാര്‍ക്കില്‍ അരങ്ങേറിയ കൈരളി കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സീറോ മലബാര്‍ ക്രൂസേഡേഴ്‌സ് ഡിട്രോയിറ്റ് സ്റ്റാലിയന്‍സിനെ പരാജയപ്പെടുത്തി കൈരളി കപ്പ് സ്വന്തമാക്കി. മക്കൊമ്പ് ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട അഞ്ചാമത് ടൂര്‍ണമെന്റില്‍ അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളില്‍ നിന്നും പത്തോളം ടീമുകള്‍ മത്സരിച്ചു. അത്യാധുനിക നിലവാരമുള്ള ടര്‍ഫ് പിച്ചിലാണ് വിപുലമായ ക്രമീകരണങ്ങളോടെ മത്സരം നടത്തപ്പെട്ടത്. ഈ ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി ബിജോയ് തോമസും മാന്‍ ഓഫ് ദ് മാച്ച് റെജി-വര്‍ക്കിയും സമ്മാനാര്‍ഹരായി. വിജയികള്‍ക്ക് ജോണ്‍ വര്‍ഗ്ഗീസ്-ജോജി, ലാല്‍ കാപ്പില്‍ എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു. ഈ ടൂര്‍ണമെന്റ് വന്‍വിജയമാക്കുവാന്‍ പ്രവര്‍ത്തിച്ച ഏവര്‍ക്കും ബിജോയ് തോമസ്, അനില്‍ സാം, മെറിന്‍ വൈദ്യന്‍ എന്നിവര്‍ നന്ദി രേഖപ്പെടുത്തി. വാര്‍ത്ത: അലന്‍ ചെന്നിത്തല

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.