You are Here : Home / USA News

ഒസ്‌കര്‍ മാതൃകയില്‍ മലയാള ചലച്ചിത്ര അവാര്‍ഡ് നിശ

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Saturday, July 16, 2016 10:43 hrs UTC

ന്യുയോര്‍ക്ക്: അമേരിക്കയില്‍ ആദ്യമായി ഒസ്‌കര്‍ മാതൃകയില്‍ മലയാള ചലച്ചിത്ര അവാര്‍ഡ് നിശ. അമേരിക്കന്‍ മലയാളികള്‍ക്ക് മുന്നില്‍ മലയാള ചലച്ചിത്രലോകത്തെ പ്രഗത്ഭര്‍ ഒന്നിക്കുന്ന താരരാവ് ന്യൂയോര്‍ക്ക് ഹെഡ്ജ് ഇവന്റ്‌സും ഫ്രീഡിയ എന്റര്‍ടെയിന്‍മെന്റ്‌സും സംയുക്തമായി ജൂലൈ 23നു ഷിക്കാഗോയിലും 24നു ന്യുയോര്‍ക്കിലും നടത്തും. അവാര്‍ഡ് നിശയില്‍ മലയാളത്തിലെ യുവ നായികമാരും നായകന്മാരുമടക്കം വിവിധ മേഖലകളില്‍ നിന്നുള്ള ടെക്‌നീഷ്യന്മാരും പങ്കെടുക്കും. ജേതാക്കള്‍ക്ക് ക്യാഷ് അവാര്‍ഡും സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയുടെ മാതൃകയിലുള്ള ശില്‍പ്പവുമാണു സമ്മാനിക്കുക. ഇതോടനുബന്ധിച്ച് താരങ്ങളും മറ്റു കലാകാരന്മാരും അവതരിപ്പിക്കുന്ന വ്യത്യസ്ത പരിപാടികള്‍ അണിയറയില്‍ ഒരുങ്ങുന്നു. അമേരിക്കയില്‍, ഇത്തരമൊരു അനുഭവം ഇതാദ്യമായിരിക്കുമെന്നു സംഘാടകര്‍ ഉറപ്പു പറയുന്നു. ജൂലൈ 24, വൈകിട്ട് അഞ്ചിന് ന്യൂയോര്‍ക്കിലെ ഗ്രീന്‍വാലി ടില്ലസ് സെന്ററിലാണ് നോര്‍ത്ത് അമേരിക്കന്‍ കേരള ഫിലിം അവാര്‍ഡ്‌നൈറ്റ് അരങ്ങേറുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.