You are Here : Home / USA News

അമേരിക്കൻ കാഴ്ച്ചകളിൽ ഈയാഴ്ച്ച ജൂലൈ ഫോർത്ത് ആഘോഷങ്ങൾ

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Saturday, July 16, 2016 08:01 hrs UTC

ന്യൂയോർക്ക്: നേരോടെ നിരന്തരം നിർഭയം ലോക മലയാളികളുടെ മുന്നിൽ പുതു വാർത്തകളുമായി എത്തുന്ന ഏഷ്യനെറ്റ് ന്യൂസിൽ എല്ലാ ഞായറാഴ്ച്ചയും വൈകിട്ട് 8 മണിക്ക് (ഈ എസ് ടി / ന്യൂയോർക്ക് സമയം) സംപ്രേഷണം ചെയ്യുന്ന അമേരിക്കൻ കാഴ്ച്ചകളിൽ ഈയാഴ്ച്ച വാഷിംടൺ ഡി. സിയിൽ ജൂലൈ ഫോർത്തിന് എല്ലാ വർഷവും നടക്കുന്ന നാഷണൽ ഇൻഡിപെൻഡൻസ് ഡേ പരേഡിന്റെയും, ന്യൂയോക്കിൽ വച്ചു നടന്ന ഫയർ വർക്ക്സിന്റെയും, സൗത്ത് ജേഴ്സിയിലെ സെന്റ് ജൂഡ് സീറോമലബാർ കാത്തലിക് ദേവാലയത്തിന്റെ കൂദാശയുടെയും പ്രശക്ത ഭാഗങ്ങളാണ്. അമേരിക്കൻ ഐക്യനാടിന്റെ നാനാ ഭാഗങ്ങളിൽ നിന്നും അനേകായിരങ്ങൾ പങ്കെടുക്കുന്ന പരേഡ് രാവിലെ 11:45 മുതൽ ഉച്ചകഴിഞ്ഞ് 2 മണിവരെ, കോൺസ്റ്റിറ്റ്യൂഷൻ അവന്യൂവിൽ 7 മുതൽ 17-ആമത് സ്ട്രീറ്റ് വരെയാണ് നടത്തപ്പെടുന്നത്. കുട്ടികൾ അമേരിക്കൻ കൊടികളുമേന്തി പ്രകടനങ്ങൾ നല്ല മനോഹര കാഴ്ച്ചയാണ്. അതേ പോലെ തന്നെ പ്രശസ്തമാണ് ന്യൂയോർക്കിൽ വച്ചു നടത്തപ്പെടുന്ന ഫയർ വർക്ക്സ് (വെടി മരുന്നു പ്രയോഗം). ആ വർണ്ണ കാഴ്ച്ചകൾക്ക് ശേഷം സൗത്ത് ജേഴ്സിയിലെ സെന്റ് ജൂഡ് സീറോ മലബാർ ദേവാലയത്തിന്റെ കൂദാശ കർമ്മത്തിന്റെ പ്രശക്ത ഭാഗങ്ങളാണ്. ഫിലാഡൽഫിയ സെന്റ് തോമസ് സീറോ മലബാർ ഫെറോനയിലെ ഇടവകയായ സൗത്ത് ജേഴ്സി സെന്റ് ജൂഡ് സീറോ മലബാർ കാത്തലിക് ദേവാലയത്തിന്റെ ഉയർച്ച തുടങ്ങിയത്, 2011 ജൂൺ 1 മുതൽ മിഷൻ ഡയറക്ടറായി ഫാ. മേലേപ്പുറത്ത് എത്തുന്നതോടെയാണ്. അദ്ദേഹത്തോടൊപ്പം ട്രസ്റ്റിമാരായ അനീഷ് ജയിംസ്, ജോൺ വർഗ്ഗീസ് എന്നിവരുടെ നേതൃതത്തിലുള്ള പ്രവർത്തനങ്ങൾ, ഏകദേശം 80-തോളം കുടുംബങ്ങളുടെ സഭയായി വളർന്നു. ചിക്കാഗോ സീറോ മലബാർ രൂപതാദ്ധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത്, ചിക്കാഗോ സീറോ മലബാർ രൂപതാ സഹായ മെത്രാൻ മാർ ജോയ് ആലപ്പാട്ടും, കാംഡൻ രൂപതാ ബിഷപ്പ് മോസ്റ്റ് റവറന്റ് ഡെന്നീസ് സള്ളിവനും സമർപ്പണ കൂദാശയ്ക്ക് നേതൃത്വം നൽകി. ഇനിയും വ്യതസ്തങ്ങളായ അമേരിക്കൻ വിശേഷങ്ങളുമായി അമേരിക്കൻ കാഴ്ച്ചകൾ ലോകമലയാളികളുടെ മുന്നിൽ വീണ്ടും അടുത്താഴ്ച്ചയും എത്തും. അമേരിക്കൻ കാഴ്ച്ചകയുടെ അവതാരകൻ ഡോ: കൃഷ്ണ കിഷോറണ്. കൂടുതൽ വിവരങ്ങൾക്ക്: രാജൂ പള്ളത്ത്‌ 732-429-9529

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.