You are Here : Home / USA News

അമേരിക്കയിലെ സാംസ്‌കാരിക സംഘടനകള്‍ക്ക് ശനിദിശയോ?

Text Size  

Idicula Joseph Kuttickkattu

idiculajosephkuttickkattu@gmail.com

Story Dated: Monday, July 18, 2016 11:12 hrs UTC

ലോകത്തു ആയിരക്കണിക്കിന് പ്രവാസി സംഘടനകള്‍ ഉണ്ട്. ഓരോ സംഘടകള്‍ക്കും ഓരോ അജണ്ടകള്‍. ചില സംഘടനകള്‍ മത സംഘടനകള്‍ , ചിലത് ജാതിസംഘടനകള്‍ ഒക്കെയാണ്. ഇത്തരം സംഘടനകളില്‍ നിന്നും സാമുഹ്യ സാംസ്‌കാരിക സംഘടനകളെ വേറിട്ടു നിര്‍ത്തുന്നത് അതിന്റെ മതേതര ബോധമാണ്. സമുഹത്തിലെ എല്ലാ ആളുകള്‍ക്കും കടന്നു വന്നിരിക്കാന്‍ ഒരിടം. പിറന്ന നാടും വീടും വിട്ടു വരുമ്പോള്‍ ഒന്നിച്ചുകൂടി ഓണവും ക്രിസ്തുമസും വിഷുവും റംസാനുമൊക്കെ ആഘോഷിക്കുവാന്‍ ഒരു വേദി. എല്ലാവരും ഒത്തു ചേരുക, പഴയ സുഹൃത്തു ബന്ധം പുതുക്കുക, അതിനപ്പുറത്ത് നാം ഇതിന് വലിയ പ്രാധാന്യം നല്‍കുന്നു എന്ന് തോന്നുന്നില്ല .

 

ഞാനും എന്റെ സുഹൃത്തു നാടില്‍ നിന്ന് എത്തിയ ലുട്ടാപ്പിയുമായി അമേരിക്കയിലെ മലയാളികളുടെ ദേശിയ ഉത്സവം എന്ന് അവകാശപ്പെടുന്ന ഫൊക്കാന, ഫോമാ കണ്‍വഷനുകള്‍ പങ്കെടുക്കുകയുണ്ടായി. ആദ്യം ഞങ്ങള്‍ കാനഡയില്‍ നടക്കുന്ന ഫൊക്കാന കണ്‍വഷനിലേക്കാണ് പോയത്. എന്തോ വലിയ കാര്യം സംഭവിക്കാന്‍ പോകുന്നു എന്നതായിരുന്ന ലുട്ടാപ്പിയുടെ വിചാരം. ആയിരത്തി അഞ്ഞുറു പേര് പങ്കെടുത്ത കണ്‍വന്‍ഷന്റെ പ്രോസഷനില്‍ പങ്കെടുത്തതു വെറും മുപ്പതോ നാല്‍പതോ പേര്‍ മാത്രം, അംഗ സംഘടനകളുടെ ബാനറുമായി വന്നവരെല്ലാം അത് മടക്കി തിരികെ പോകുന്നത് കണ്ടപ്പോള്‍ ലുട്ടാപ്പിക്കു ചിരിയടക്കുവാന്‍ കഴിഞ്ഞില്ല. ഈ സമയം മുഴുവന്‍ ക്യാഷ് കൊടുത്തു റെജിസ്റ്റര്‍ ചെയ്യ്തവര്‍ അവരുടെ റൂമിനു വേണ്ടി അലഞ്ഞു തിരിഞ്ഞു നടന്നപ്പോള്‍ ഞാന്‍ ഫൊക്കാന ഭാരവാഹി ആണ്, എന്തെകിലും സഹായം വേണമോ എന്നു പോലും ആരെയും അവിടെ കണ്ടില്ല. റൂമിനു വേണ്ടി അലഞ്ഞു തിരിഞ്ഞു നടക്കുന്നവരെ കണ്ടപ്പോള്‍ കാണാത്ത ഭാവം നടിച്ചു പോകുന്ന ഫൊക്കാന നേതാവിനെയും ലുട്ടാപ്പിക്കു കാണുവാന്‍ ഇടയായി.

 

ഉല്‍ഘാടന യോഗം കണ്ടപ്പോള്‍ നാട്ടില്‍ ഇലക്ഷന്‍ സമയത്തു നടത്തുന്ന കവല പ്രസംഗം പോലെ. തെരഞ്ഞുടുപ്പ് സമയത്തു വലിയ പ്രസംഗികന്‍ വരുന്നതനിനു മുമ്പായി സമയം പോകാന്‍ വേണ്ടി കുട്ടി നേതാക്കളുടെ പ്രസംഗം പോലെ ഇത് നീണ്ട് പോയത് ഒരു പ്ലാനിങ്ങും ഇല്ലാത് നടത്തുന്ന പരിപാടി ആണ് എന്നു ലുട്ടാപ്പിക്കു മനസിലായി. അങ്ങനെ പ്ലാനിങ് ഇല്ലാതെ മൂന്നു ദിവസത്തെ പരിപാടികള്‍ ഏങ്ങനെയോ തള്ളിനീക്കി. എവിടെയാണ് പ്രോഗ്രാമുകള്‍ നടക്കുന്നത് എന്ന് അറിയാന്‍ ഒരു നോട്ടീസ് ബോര്‍ഡ് പോലും എങ്ങും ഇല്ലായിരുന്നു .പക്ഷേ സത്യം പറയണമല്ലോ കണ്‍വെന്‍ഷന്‍ ആകെക്കൂടി വിജയം ആയിരുന്നു എന്നു പറയാം . പിന്നെയും ലുട്ടാപ്പിക്ക് ഒരു സംശയം എന്തിനു നാടില്‍ നിന്നും ഇത്ര അധികം സിനിമതാരങ്ങളെ ഈ കണ്‍വഷനില്‍ എത്തിച്ചു.

 

എത്രയോ ആള്‍കാര്‍ വീട് ഇല്ലാതെയും ഒരുനേരത്തെ അഹരത്തിനു വേണ്ടി വലയുബോള്‍ ധുര്‍ത്തു നടത്തി നാം ആരെ കാണിക്കുവാന്‍ വേണ്ടി യാണ്. ഫോക്കാന ചാരിറ്റിക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനവുമായി മുന്നോട്ടു പോകുന്നു പരമാവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുകയും എന്നക്കെ പറയുന്നതല്ലാത് ഒരു ചാരിറ്റി പ്രവര്‍ത്തനവും ലുട്ടാപ്പി കണ്ടില്ല. എല്ലവര്‍ഷവും ഭാഷക്ക് ഒരു ഡോളര്‍ എന്ന രീതിയില്‍ നടതുന്ന ഒരു ബക്കറ്റു പിരിവ് നടത്താറുണ്ട് ഈ തവണ അതിനു പോലും ഒരു ഭാരവാഹിയെയും അവിടെ കണ്ടില്ല. അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരെഞ്ഞുടുക്കുവാന്‍ പോലും ഫൊക്കാന നേതൃത്വത്തിന് കഴിഞ്ഞില്ല എന്നുള്ളതാണ് ലുട്ടാപ്പി മനസിലാക്കിയത്. അതിന്റെ കാര്യ കരണങ്ങളിലേക്കൊന്നും പോകുന്നില്ല.

 

 

ഫൊക്കാന കണ്‍വന്‍ഷന്‍ മതിയാക്കി മിയാമിയില്‍ നടന്ന ഫോമാ കണ്‍വന്‍ഷനിലേക്കു ലുട്ടാപ്പി യാത്ര ആയി. വളരെ പ്രതീക്ഷയോടെ ആണ് ലുട്ടാപ്പി മിയാമിയില്‍ എത്തിയത്. അവിടെ എത്തിയതും ഒരു ഇലക്ഷന്‍ ജ്വരം പോലെ തോന്നി .നാടിലെ നിയമ സഭ തെരഞ്ഞടുപ്പില്‍ കാണാത്ത വീറും വാശിയും. കുറെ അധികം ചെറുപ്പക്കാര്‍ തെരഞ്ഞടുപ്പു പ്രചാരണം ആയി മുന്നോട്ട് പോകുന്നതു കണ്ടു . യൂത്തന്‍മാര്‍ മുത്തന്മാരെയും, മുത്തന്മാര്‍ യൂത്തന്‍മാരെയും പരസ്പരം ഒതുക്കാന്‍ നോക്കുന്നതു കാണാമായിരുന്നു. ഇത് കണ്ടപ്പോള്‍ ലുട്ടാപ്പിക് തോന്നിയത് ഇലക്ഷനു വേണ്ടി ഒരു കണ്‍വന്‍ഷന്‍ നടത്തുന്നു എന്ന തോന്നല്‍.

 

ആകെ കുടി ഒരു ഉത്സവത്തിന്റെ പ്രീതിതി. എല്ലാം പോകടെ ലുട്ടാപ്പിയുടെ കുടല്‍ കരിഞ്ഞ മണം ഇപ്പോളും മുക്കില്‍ തങ്ങി നില്‍ക്കുന്നു. ഇനിയും ഒരു പ്രവാസി കണ്‍വെന്‍ഷനില്‍ വരില്ല എന്ന് പറഞ്ഞാണ് ലുട്ടാപ്പി തിരികെ പോയത്. ഒരു സത്യം പറയണമല്ലേ വളരെ അധികം നല്ലകാര്യങ്ങല്‍ ലുട്ടാപ്പി അമേരിക്കന്‍ സംഘടകളില്‍ നിന്നും പഠിച്ചു, പക്ഷേ തെറ്റുകള്‍ ചുണ്ടി കാണിക്ക്ന്നത് ഇനിയും ഇതാവര്‍ത്തിക്കതീരിക്കാന്‍ വേണ്ടിയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.