You are Here : Home / USA News

മലങ്കര ടി.വി.യുടെ റിക്കാര്‍ഡിങ്ങ് സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തു

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Monday, July 18, 2016 11:21 hrs UTC

അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ ഔദ്യോഗീക മീഡിയ ആയ മലങ്കര ടി.വി.യുടെ റിക്കാര്‍ഡിങ്ങ് സ്റ്റുഡിയോ, ന്യൂജേഴ്‌സിയിലെ അതിഭദ്രാസന ആസ്ഥാനത്ത്, ഭദ്രാസന മെത്രാപോലീത്തായും, മലങ്കര ടി.വി. ചെയര്‍മാനുമായ, അഭിവന്ദ്യ യല്‍ദൊ മോര്‍ തീത്തോസ് ഉദ്ഘാടനം ചെയ്തു. വാര്‍ത്താവിനിമയ രംഗത്ത് ഒരു നൂതന കാല്‍വെപ്പ് എന്ന നിലയില്‍ തുടക്കം കുറിച്ച മലങ്കര ടി.വി. അതിന്റെ വളര്‍ച്ചയുടെ പടവുകള്‍ ഒന്നൊന്നായി താണ്ടി 4 വര്‍ഷം പിന്നിട്ടു കഴിഞ്ഞിരിക്കയാണ്. സഭാവിശ്വാസികളുടേയും, ടിവി പ്രേക്ഷകരുടേയും പ്രവര്‍ത്തകരുടേയും ചിരകാല സ്വപ്‌ന സാക്ഷാത്ക്കാരമാണ് സ്വന്തമായി തുടക്കം കുറിക്കുന്ന ഈ വീഡിയോ റിക്കാര്‍ഡിങ്ങ് സ്റ്റുഡിയോയെന്നും, ഈ വിജയത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഏവരേയും പ്രത്യേകം അനുമോദിക്കുന്നുവെന്നും അഭിവന്ദ്യ തിരുമേനി ഓര്‍മ്മിപ്പിച്ചു.

 

 

നിരവധി പുതിയ പരിപാടികളുമായി മലങ്കരടിവി പ്രേക്ഷകരിലേക്ക് എത്തുകയാണ്. നാളിതുവരെ ജനങ്ങള്‍ നല്‍കിയ അംഗീകാരത്തിനും പ്രോത്സാഹനത്തിനും ഏറെ നന്ദിയുണ്ടെന്നും, തുടര്‍ന്നും, ഈ പ്രോത്സാഹനം സാദരം പ്രതീക്ഷിക്കുകയാണെന്നും, മലങ്കര ടിവി ഡയറക്ടര്‍മാരായ സുനില്‍ മഞ്ഞിനിക്കര, ഏലിയാസ് വര്‍ക്കി എന്നിവര്‍ അറിയിച്ചു. സണ്ടേസ്‌ക്കൂള്‍ കുട്ടികള്‍ക്കും, യുവജനങ്ങള്‍ക്കും, വനിതകള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നിരവധി പുതിയ പ്രോഗ്രാമുകള്‍ അണിയറയില്‍ തയ്യാറായി കൊണ്ടിരിക്കുകയാണ്. ഭദ്രാസന സെക്രട്ടറിയും, മലങ്കര ടിവി വൈസ് ചെയര്‍മാനുമായ റവ.ഫാ.ഗീവര്‍ഗീസ് ജേക്കബ് ചാലിശ്ശേരി, ഡയറക്ടര്‍മാരായ, സുനില്‍ മഞ്ഞിനിക്കര, ഏലിയാസ് വര്‍ക്കി, ബാബു തുമ്പയില്‍, സാജു മാരോത്ത്, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളായ റവ.ഫാ.വര്‍ഗീസ് പോള്‍, ഷെവ.അബ്രഹാം മാത്യൂ, ഫാമിലി കോണ്‍ഫറന്‍സ് 2016 കണ്‍വീനര്‍ ടി.വി. ജോണ്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു.

 

 

ഈ വര്‍ഷത്തെ കുടുംബമേളയോടനുബന്ധിച്ചുള്ള മുഴുവന്‍ പരിപാടികളും സംപ്രേക്ഷണം ചെയ്യുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ പൂര്‍ത്തീകരിച്ചതായി ഡയറക്ടര്‍മാര്‍ അറിയിച്ചു. ജൂലൈ ഇരുപത്തി രണ്ടിന് നടക്കുന്ന പൊതുസമ്മേളനവും, സമാപന ദിനമായ ശനിയാഴ്ച രാവിലെ ശ്രേഷ്ഠ കാതോലിക്കാ ബാവായുടെ പ്രധാന കാര്‍മ്മികത്വത്തില്‍ നടക്കുന്ന വി.കുര്‍ബ്ബാനയും, തത്സമയം സംപ്രേക്ഷണം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഓ. കറുത്തേടത്ത് ജോര്‍്ജ് അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.