You are Here : Home / USA News

ചില ചോദ്യങ്ങള്‍ ചോദിക്കാതെ വയ്യ

Text Size  

Story Dated: Monday, July 18, 2016 11:28 hrs UTC

ത്രെസ്യമ്മ തോമസ്

1, ഓരോ മനുഷ്യനും സമൂഹത്തോടു ചില കടമകളില്ലെ? അതു നിര്‍വഹിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരല്ലെ? അപ്പോള്‍

2, മാദ്ധ്യമങ്ങള്‍ക്കുള്ള പങ്കിനെക്കുറിച്ചു അവര്‍ എത്രമാത്രം ബോധവാന്മാരാണ്?

 

3,സിനിമകള്‍ വെറും വിനോദോപാധി എന്നതില്‍ കവിഞ്ഞ് സമൂഹത്തിനു നല്‍കേണ്ട കടമയെക്കുറിച്ചു സംവിധായകനും നടീനടന്മാരും ചിന്തിക്കുന്നുണ്ടൊ? എങ്കില്‍

 

4, മമ്മുട്ടി പ്രധാന കഥാപത്രമായ ‘കസബ‘ കേരള സ്ത്രീ സമൂഹത്തിനു നല്‍കുന്ന ധാര്‍മ്മിക പിന്തുന എന്താണ്?

 

5, സ്ത്രീകള്‍ അപമാനിക്കപ്പെടുകയും പീഢിപ്പിക്കപ്പെടുകയും ചെയ്യുമ്പോള്‍ തനിയാവര്‍ത്തനത്തിനു പ്രചോദനം നല്‍കുന്നതിലെ മനശാസ്ത്രം എന്താണ്?

 

6, ഒരു സിനിമയില്‍‘ നീ വെറും പെണ്ണ്‘ എന്നു പറയുന്ന മമ്മുട്ടിയും പറയിപ്പിക്കുന്ന സംവിധായകനും അറിയാതെ പോകുന്നതാണെന്നു ചിന്തിച്ചിട്ടുണ്ടോ?

 

7, കസബയിലെ സ്ത്രീവിരുദ്ധ സംഭാഷണങ്ങള്‍ ഇത്ര മുതിര്‍ന്ന ഒരു താരമായിട്ടും ഒഴിവാക്കാതിരുന്നതെന്താണ്? അതൊ

 

8, അഭിനയത്തിന്റെ പേരില്‍ എന്തും പറയാം എന്ന ധാര്‍ഷ്ട്യം തന്നെ പിന്തുടരുന്നുണ്ടാവുമോ?

 

9, മദ്യത്തിനും സിഗരറ്റിനും മായം കലര്‍ന്ന ഭക്ഷണത്തിനും പരസ്യവുമായി നില്‍ക്കുമ്പോള്‍ ചെയ്യുന്ന ജൊലിയുടെ തിന്മ വശങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?

 

10, സൂപ്പര്‍ താരങ്ങള്‍ എന്തു ചെയ്താലും അവര്‍ എല്ലാറ്റിനും അതീതരാണെന്ന കാഴ്ചപ്പാട് വിദ്യാഭ്യാസത്തില്‍ മുന്നോക്കം നില്‍ക്കുന്ന കേരളത്തില്‍ ഉണ്ടായതെങ്ങനെയാണ്.?

 

11,സിനിമാതാരങ്ങളെ പ്രൊമൊട്ടു ചെയ്യാനും ചാനലുകള്‍ക്കു പണം കൊയ്യാനുമുള്ള ഉപാധിയായി തീര്‍ന്നിരിക്കുന്നു; റിയാലിറ്റി ഷോകള്‍, എന്നു തിരിച്ചറിയാതെ പോകുന്നതെന്താണ്?.

 

12, കൊച്ചു കുഞ്ഞുങ്ങളോടു പോലും സിനിമാക്കാര്യങ്ങള്‍ ചോദിക്കുന്ന രിയാലിറ്റി ഷോകളില്‍ അമ്മമാര്‍ എന്തുകൊണ്ടു പ്രതികരിക്കുന്നില്ല?

 

13,പല സിനിമകളും സമൂഹത്തിലേല്‍പ്പിക്കുന്ന അഘാതത്തെക്കുറിച്ചു ആരെങ്കിലും ബോധവാന്മാരാകുന്നുണ്ടോ?

 

14, സീരിയലിലും സിനിമയിലും കൊല്ലുക എന്നതു വളരെ നിസ്സാരമായ, മനസാക്ഷിക്കുത്തില്ലാത്ത ഒരു സംഭവമായി മാറിയിരിക്കുന്നു.. വികലമായ സമൂഹ മനസ്സാക്ഷിയെ സൃഷ്ടിക്കലല്ലെ അതെല്ലാം?

15,സിനിമാക്കാരോടും അഭിനയത്തോടുമുള്ള അമിതാവേശം മൂലം എത്രയോ കുട്ടികളുടെ ജീവിതം അര്‍ത്ഥശൂന്യമായിപ്പോയിട്ടുണ്ടെന്നു അറിയാത്തവരുണ്ടാകുമോ? ചോദ്യങ്ങള്‍ള്‍ അവസാനിക്കുന്നില്ല.

 

.....തല്‍ക്കാലം നിര്‍ത്തുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.