You are Here : Home / USA News

നായര്‍ സംഗമത്തിന് ശ്രീ വിദ്യാധിരാജ നഗര്‍ വേദിയൊരുങ്ങുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, July 19, 2016 11:00 hrs UTC

സതീശന്‍ നായര്‍

 

ഷിക്കാഗോ: മൂന്നാമത് നായര്‍ സംഗമത്തിനു ശ്രീ വിദ്യാധിരാജ നഗര്‍ (ക്രൗണ്‍ പ്ലാസ, ഹൂസ്റ്റണ്‍) വേദിയൊരുങ്ങുന്നു. ഓഗസ്റ്റ് 12,13,14 തീയതികളില്‍ അരങ്ങേറുന്ന ഈ നായര്‍ മഹാസംഗമത്തിലേക്ക് എല്ലാ സാമുദായിക അംഗങ്ങളേയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ജി.കെ. പിള്ള അറിയിച്ചു. നോര്‍ത്ത് അമേരിക്ക, കാനഡ, ഇന്ത്യ എന്നിവടങ്ങളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുക്കുന്ന ഈ നായര്‍ മഹാസംഗമം എന്തുകൊണ്ടും ഫലപ്രദമായ ഒരു കുടുംബസംഗമായിരിക്കുമെന്നതില്‍ യാതൊരു സംശയവുമില്ലെന്ന് ജനറല്‍ സെക്രട്ടറി സുനില്‍ നായര്‍ പറഞ്ഞു. സാമൂദായിക അംഗവും, പ്രസിദ്ധ ചലച്ചിത്ര നടനും അതിലുപരി രാജ്യസഭാംഗവുമായ സുരേഷ് ഗോപിയായിരിക്കും ഈ സംഗമത്തിലെ മുഖ്യാതിഥി. കൂടാതെ മറ്റനവധി പ്രമുഖരും കേരളത്തില്‍ നിന്നും പങ്കെടുക്കുന്നതാണ്.

 

 

പ്രമുഖ മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ മാജിക് ഷോ, കലാമണ്ഡലം പ്രഭാകരന്‍ അവതരിപ്പിക്കുന്ന ഓട്ടന്‍തുള്ളല്‍, രജനി മേനോനും, റോഷ്‌നി പിള്ളയും ചേര്‍ന്ന് അവതരിപ്പിക്കുന്ന കഥകളി, രശ്മി നായരുടെ കഥക് എന്നീ പ്രധാന പരിപാടികളോടൊപ്പം അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും എത്തിച്ചേരുന്ന കൊച്ചു കലാകാരന്മാരുടേയും കലാകാരികളുടേയും നൃത്തനൃത്യങ്ങളും ഗാനമേളയും മറ്റു വിവിധയിനം കലാപ്രകടനങ്ങളുമുണ്ടായിരിക്കുന്നതാണ്. കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷന്‍ ധൃതഗതിയില്‍ നടക്കുന്നതായി ട്രഷറര്‍ പൊന്നുപിള്ള അറിയിച്ചു. ഇനിയും രജിസ്റ്റര്‍ ചെയ്യാത്ത കുടുംബങ്ങള്‍ ഉടനടി രജിസ്റ്റര്‍ ചെയ്ത് ഈ സംഗമം ഒരു വന്‍വിജയമാക്കിത്തീര്‍ക്കണമെന്നും അഭ്യര്‍ത്ഥിച്ചു. ഓണ്‍ലൈനായും കണ്‍വന്‍ഷനില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. www.nssona.org ലൂടെ രജിസ്റ്റര്‍ ചെയ്യാനും കണ്‍വന്‍ഷനെക്കുറിച്ച് കൂടുതല്‍ അറിയുവാനും സാധിക്കുന്നതാണ്. നായര്‍ സംഗമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നല്ലരീതിയില്‍ പുരോഗമിക്കുന്നതായും അതിലേക്കായി വിവിധ സബ് കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നതായും കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ഡോ. മോഹന്‍കുമാര്‍ പറഞ്ഞു. ജാതീയയ്ക്കതീതമായി ഒരു ഹിന്ദു സംസ്കാരവും, മാനവസംസ്കാരവും നിലനിര്‍ത്തിക്കൊണ്ട് ആര്‍ഷഭാരത സംസ്കാരത്തിലുറച്ചുനിന്നുകൊണ്ട് ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടുകൂടിയായിരിക്കും ഈ സംഘടന പ്രവര്‍ത്തിക്കുകയെന്ന് പ്രസിഡന്റ് ജി.കെ. പിള്ള കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.