You are Here : Home / USA News

ജോണ്‍ ഇളമതയുടെ മലയാളം നോവല്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട്പ്രകാശനം ചെയ്തു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, July 19, 2016 11:03 hrs UTC

ടൊറന്റോ: പ്രശസ്ത പ്രവാസി എഴുത്തുകാരനും നോവലിസ്റ്റുമായ കനേഡിയന്‍ മലയാളി ജോണ്‍ ഇളമതയുടെ പുതിയ നോവല്‍ "മാര്‍ക്കോപോളോ' ജൂലൈ രണ്ടിനു ടോറോന്റൊയില്‍ വച്ചു നടന്ന ഫൊക്കാനയുടെ സാഹിത്യവേദിയില്‍ വച്ച്, പുസ്തകത്തിന്റെ കോപ്പി ബാലചന്ദ്രന്‍ ചുള്ളിക്കാടിനു നല്‍കിക്കൊണ്ട് ഡോക്ടര്‍ ടി.എം. മാത്യു പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. ഡി.സി. ബൂക്‌സ് പ്രസിദ്ധീകരിക്കയും, പ്രസാധന കര്‍മ്മം നിര്‍വ്വഹിക്കയും ചെയ്ത ഈ പുസ്തകം നാട്ടിലെ സുഹൃത്തുക്കളുടേയും അഭ്യുദയകാംക്ഷികളുടേയും അഭ്യര്‍ത്ഥനമാനിച്ചുകൊണ്ട് ഔപചാരികമായിനാട്ടില്‍ വച്ചും പ്രകാശനം ചെയ്തിരുന്നു.

 

 

തദവസരത്തില്‍ ഡോക്ടര്‍ ജോര്‍ജ് ഓണക്കൂറില്‍നിന്നും പുസ്തകത്തിന്റെ കോപ്പി ഡോക്ട ര്‍രാജീവ് കുമാര്‍ സ്വീകരിച്ചു.എഴുത്തുകാരന്‍ പ്രവാസിയായത്‌കൊണ്ട് അദ്ദേഹത്തിന്റെ തട്ടകത്തില്‍വച്ച് അവിടെയുള്ള എഴുത്തുകാരുടേയും, പ്രിയമിത്രങ്ങളുടേയും, കുടുമ്പാംഗങ്ങളുടേയും സമസ്തം വീണ്ടും ഒരു പ്രകാശന കര്‍മ്മം അനിവാര്യമായിരുന്നു. ഇറ്റാലിയന്‍ നാവികനും വ്യാപാരിയുമായ മാര്‍ക്കൊ പോളൊയുടെ സഞ്ചാര വിശേഷങ്ങളില്‍ കേരളത്തെ പരാമര്‍ശിക്കുന്നുവെന്നു കാണുന്നു. എന്നാല്‍ പല വിവരങ്ങളും അദ്ദേഹം കേട്ടറിഞ്ഞതില്‍ നിന്നും പകര്‍ത്തിയതാണെന്നും തര്‍ക്കങ്ങള്‍ ഉണ്ട്. ഏകദേശം പതിനേഴ് വര്‍ഷം ചൈനയിലാണു അദ്ദേഹം ജീവിച്ചത്.

 

 

കത്തുന്ന കല്ലുകള്‍ എന്നു അദ്ദേഹം കല്‍ക്കരിയെ വിശേഷിപ്പിച്ചിട്ടുണ്ടത്രെ. ഭീമാകാരരായാ പക്ഷികള്‍ കൊക്കുകളില്‍ ആനയെ കൊത്തികൊണ്ട് വന്നു താഴേക്കിടുന്നത്, പിന്നെ അതിനെ കൊത്തി തിന്നുന്നതും മാര്‍ക്കോ പോളൊ വിവരിക്കുന്നു. കേരളത്തില്‍ അദ്ദേഹം വന്നിരുന്നോ എന്നതിനും തര്‍ക്കങ്ങള്‍ ഉണ്ട്. ഇളമതയുടെ നോവല്‍ വായനകാരുടെ സംശയങ്ങള്‍ തീര്‍ക്കാന്‍ പര്യാപ്തമാകുമെന്നു പ്രതീക്ഷിക്കാം. പുസ്തകത്തിന്റെ കോപ്പികള്‍ക്ക് ഡി.സി. ബുക്‌സ്മായി ബന്ധപ്പെടാവുന്നതാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.