You are Here : Home / USA News

ജോണ്‍ വേറ്റത്തിന്റെ പുസ്തകം അനുഭവതീരങ്ങളില്‍ പ്രകാശനം ചെയ്തു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, July 19, 2016 11:12 hrs UTC

ന്യൂയോര്‍ക്ക്: അനുഗ്രഹീത എഴുത്തുകാരനായ അമേരിക്കന്‍ മലയാളിയുമായ ജോണ്‍ വേറ്റത്തിന്റെ "അനുഭവതീരങ്ങളില്‍' എന്ന പുസ്തകം ജൂലൈ 17-നു (07-17-2016) ന്യൂയോര്‍ക്കിലെ സാഹിത്യ സംഘടനയായ സര്‍ഗ്ഗവേദിയില്‍ വച്ച് പ്രകാശനം ചെയ്തു. പുസ്തകത്തിന്റെ കോപ്പി സര്‍ഗ്ഗവേദി പ്രസിഡണ്ട് മനോഹര്‍ തോമസ് ജോര്‍ജ് കോടുകുളഞ്ഞിക്ക് നല്‍കിക്കൊണ്ട് പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു. ചാവുകടലിലെ ഗ്രന്ഥചുരുളുകള്‍, ഓളങ്ങള്‍, ഡാര്‍ജിലിംഗും ക്രൈസ്തവ സഭകളും, മൃഗശാല, ഞാനല്‍പ്പം താമസിച്ചു പോയി, ഭക്തിസാഗരം തുടങ്ങിയവ ഗ്രന്ഥകര്‍ത്താവിന്റെ പ്രസിദ്ധീകരിച്ച് മറ്റ് പുസ്തകങ്ങളാണ്. പുസ്തകം ഏറ്റുവാങ്ങിയ അഭ്യുദയകാംക്ഷികള്‍ അവര്‍ സംബന്ധിക്കുന്ന സാഹിത്യവേദികളില്‍ പുസ്തകത്തെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ ചര്‍ച്ചചെയ്യുമെന്നു അറിയിച്ചതില്‍ വേറ്റം സന്തോഷം അറിയിച്ചു.

 

 

അരനൂറ്റാണ്ടിനുള്ളില്‍ അനുഭവിച്ചും, കണ്ടും, കേട്ടും സാക്ഷ്യം വഹിച്ചും പിന്നിട്ട അതിശയ സംഭവങ്ങളുടെ അപൂര്‍വ്വ യാഥാര്‍ത്ഥ്യങ്ങള്‍, തമ്മില്‍ഭിന്നിക്കുന്ന മാനവസംസ്കാരങ്ങളുടെ വിരുദ്ധഭാവങ്ങള്‍, ഹ്രുദയങ്ങളുടെ ആഴങ്ങളില്‍ വിഭാഗീയത നിര്‍മ്മിച്ച വിരുദ്ധ പ്രവാഹങ്ങള്‍. ആത്മീയതയുടെ ആദര്‍ശഭൂമിയില്‍ വിശ്വാസം കൊത്തിവച്ച നഗ്നരൂപങ്ങല്‍.അധികാരങ്ങള്‍ സ്ഥാപിച്ച സമാന്തരത്വം ചിതറിവീണ സമതലങ്ങള്‍, ജ്ഞാനസ്മൃതികള്‍ പതിഞ്ഞഅനുഭവതീരങ്ങള്‍. തിരുവല്ലയിലെ റീമ പ്രസാധകരാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതിന്റെ കോപ്പികള്‍ക്കായി അവരുമായിബന്ധപ്പെടാവുന്നതാണ്. അവരുടെ ഇമെയില്‍: snews45@gmail.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.