You are Here : Home / USA News

കുട്ടികൾക്കായി ഡ്രീംസ് സമ്മർ ക്യാമ്പ് 2016 ഡാലസിൽ ഓഗസ്റ്റ് 8 മുതൽ 12 വരെ

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Wednesday, July 20, 2016 10:56 hrs UTC

ഡാലസ് : കുട്ടികളുടെ നേതൃ പരിശീലനത്തിനും വ്യക്തിത്വവികാസനത്തിനും സമഗ്രവേദിയൊരുക്കി ഇന്ത്യാ കൾച്ചറൽ ആൻഡ്‌ എജ്യുക്കേഷൻ സെന്ററിന്റെയും 'ഡ്രീംസ്' ശാഖയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന ഡ്രീംസ് സമ്മർ ക്യാമ്പ് ഓഗസ്റ്റ് 8 മുതൽ 12 (തിങ്കൾ - വെള്ളി) വരെ കേരളാ അസോസിയേഷൻ ഓഡിറ്റോറിയത്തിൽ നടക്കും. മിഡിൽ സ്കൂൾ കുട്ടികളുടെ സമഗ്രമായ വളർച്ചയാണ് ഈ പരിശീലന പരിപാടി ലക്ഷ്യമിടുന്നത് . ചങ്ങനാശേരിയിൽ സർഗക്ഷേത്ര എന്ന കലാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച് ഇപ്പോൾ ലൂസിയാനയിൽ സേവനം ചെയ്യുന്ന ഫാ. ലിജോ പാത്തിക്കല്‍ സി.എം.ഐ യാണ് ഡ്രീംസ് പ്രോജെക്ട് ഡയറക്ടർ. ആദ്ദേഹമാണ് ക്യാംപിനു നേതൃത്വം നൽകുന്നതും. മുൻ വർഷങ്ങളിൽ ഡാലസിൽ നടന്ന സമ്മർ ക്യാമ്പിൽ നിരവധി കുട്ടികൾ പങ്കെടുത്തിരുന്നു.

 

 

കേരളത്തിലും , ലൂസിയാനയിലും ഡ്രീംസിനു ശാഖകളുണ്ട് മൂന്നു വർഷം നീണ്ടു നിൽക്കുന്ന ഈ സമഗ്ര വ്യക്തിവികസന ഡ്രീംസ് പ്രോജകറ്റിൽ, കുട്ടികൾക്കായി പേഴ്സണൽ, ലീഡർഷിപ്പ് , ഇന്റർ പേഴ്സസണൽ സ്കിൽസ് , ടാലെന്റ്‌റ് ഡെവലപ്പ്മെന്റ് എന്നിവക്കു പ്രാധാന്യം നല്കി പ്രോഗ്രാമുകൾ ക്രമീകരിച്ചിരിക്കുന്നു. ഓഗസ്റ്റ് 8 മുതൽ 12 (തിങ്കൾ - വെള്ളി) വരെ ദിവസങ്ങളിൽ രാവിലെ ഒൻപതു മുതൽ മൂന്നുവരെ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കുവാൻ ഓഗസ്ററ് ഒന്നിന് മുൻപായി രജിസ്റ്റർ ചെയ്യണം. ഫീസ്‌ 25 ഡോളറാണ്. കൂടുതൽ വിവരങ്ങൾക്ക് കോർഡിനേറ്റേഴ്സുമായി ബന്ധപ്പെടുക. വിവരങ്ങളൾക്ക് ഷാജി തോമസ് 214 966 6627 മാത്യു ഒഴുകയിൽ 214 864 5106 ഹരിദാസ് തങ്കപ്പൻ 214 908 5686 ജോൺസൺ കുര്യാക്കോസ് 972 310 3455 സിബി വാരിക്കാട്ട്: 469 360 9200

 

www.letusdream.org/dreams email: letusdreamusa@gmail.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.