You are Here : Home / USA News

ഡാലസിൽ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാൾ ജൂലൈ 22 മുതല്‍ 31 വരെ

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Wednesday, July 20, 2016 10:59 hrs UTC

കൊപ്പേൽ (ടെക്സാസ്) : ഭാരതത്തിന്‍റെ പ്രഥമ വിശുദ്ധയായ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളിനു, കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ജൂലൈ 22 (വെള്ളി) നു കൊടിയേറും. ജൂലൈ 22 മുതല്‍ 31 വരെയാണ് തിരുനാൾ. ജൂലൈ 31 ഞായറാഴ്ച നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനക്കു രൂപതാ മെത്രാൻ അഭിവന്ദ്യ മാർ. ജേക്കബ് അങ്ങാടിയത്ത്‌ മുഖ്യകാർമ്മികത്വം വഹിക്കും. പത്തുദിവസം നീണ്ടുനിക്കുന്ന തിരുനാൾ ആഘോഷങ്ങൾക്ക് ഇടവക വികാരി ഫാ. ജോണ്‍സ്റ്റി തച്ചാറ, കൈക്കാരന്മാരായ അപ്പച്ചൻ ആലപ്പുറം, ജൂഡിഷ് മാത്യു, നൈജോ മാത്യു, പോൾ ആലപ്പാട്ട്, ജെജു ജോസഫ് (സെക്രട്ടറി) എന്നിവരടങ്ങുന്ന പാരീഷ് കൌണ്‍സിലും ഇടവകയിലെ കുടുംബ യൂണിറ്റുകളും നേതൃത്വം നൽകും. തിരുനാൾ പരിപാടികൾ: ജൂലൈ 22 വെള്ളി: രാവിലെ 9 മുതൽ ദിവ്യകാരുണ്യആരാധന. വൈകുന്നേരം 7 നു കൊടിയേറ്റ്.

 

 

തുടർന്ന് വി. കുർബാന, നൊവേന ലദീഞ്ഞ്. (റവ. ഫാ. പോൾ പൂവത്തിങ്കൽ, സിഎംഐ) ജൂലൈ 23 ശനി: രാവിലെ 9 മുതൽ ദിവ്യകാരുണ്യആരാധന. വൈകുന്നേരം 7 നു വി. കുർബാന, നൊവേന ലദീഞ്ഞ്. (റവ. ഫാ. ജോസ് ചിറപുറത്ത് ) ജൂലൈ 24 ഞായർ: രാവിലെ 9 മുതൽ ദിവ്യകാരുണ്യആരാധന. വൈകുന്നേരം 6 നു വി. കുർബാന, നൊവേന ലദീഞ്ഞ്. (റവ. ഫാ. ജോസഫ് അമ്പാട്ട് ) ജൂലൈ 25 തിങ്കൾ രാവിലെ 9 മുതൽ ദിവ്യകാരുണ്യആരാധന. വൈകുന്നേരം 7 നു വി. കുർബാന, നൊവേന ലദീഞ്ഞ്. (റവ. ഫാ. അഗസ്റ്റിൻ കുളപ്പുറം) ജൂലൈ 26 ചൊവ്വ: രാവിലെ 9 മുതൽ ദിവ്യകാരുണ്യആരാധന. വൈകുന്നേരം 7 നു വി. കുർബാന, നൊവേന ലദീഞ്ഞ്. (റവ. ഫാ. ആന്റണി പ്ലാക്കൽ വിസി) ജൂലൈ 27 ബുധൻ: രാവിലെ 9 മുതൽ ദിവ്യകാരുണ്യആരാധന. വൈകുന്നേരം 7 നു വി. കുർബാന, നൊവേന, ലദീഞ്ഞ്. (റവ. ഫാ. ജോർജ് എളമ്പാശ്ശേരിൽ ) ജൂലൈ 28 വ്യാഴം: രാവിലെ 9 മുതൽ ദിവ്യകാരുണ്യആരാധന. വൈകുന്നേരം 7 നു വി. കുർബാന, നൊവേന, ലദീഞ്ഞ്. (റവ. ഫാ. എബ്രഹാം വാവോലിമേപ്പുറത്ത് ) ജൂലൈ 29 വെള്ളി: രാവിലെ 9 മുതൽ ദിവ്യകാരുണ്യആരാധന. വൈകുന്നേരം 6.30 നു വി. കുർബാന, നൊവേന, ലദീഞ്ഞ്. (റവ. ഫാ. ലൂക്ക് കളരിക്കൽ, എംഎസ്എഫ്എസ് ) . തുടർന്നു ഇടവകയിലെ കലാകാരന്മാർ അണിനിരക്കുന്ന "ബട്ടർഫ്‌ളൈസ്" സെന്റ് അൽഫോൻസാ ഓഡിറ്റോറിയത്തിൽ. ജൂലൈ 30 ശനി: വൈകുന്നേരം 4:30 ന് ആഘോഷമായ റാസ, ( റവ. ഫാ. ഫ്രാൻസിസ് നമ്പ്യാപറമ്പിൽ, വചന സന്ദേശം റവ. ഫാ. ജോഷി ചിറക്കൽ). തുടർന്നു നൊവേന, ലദീഞ്ഞ്. ജൂലൈ 31 ഞായർ: വൈകുന്നേരം 4 : 30 ന് ആഘോഷമായ തിരുനാൾ കുർബാന. ( അഭിവന്ദ്യ മാർ ജേക്കബ് അങ്ങാടിയത്ത്‌, വചന സന്ദേശം:റവ. ഫാ തോമസ് കടുകപ്പിള്ളിൽ). തുടർന്ന് ആഘോഷമായ പ്രദക്ഷിണവും പരിശുദ്ധ കുർബാനയുടെ ആശീർവാദവും, സ്നേഹവിരുന്നും നടക്കും. കലാപരിപാടികൾ: ജൂലൈ 30 ശനിയാഴ്ച വൈകുന്നേരം 8 മണിക്കു "മയാമീ ബീറ്റ്‌സ്" അവതരിപ്പിക്കുന്ന ഗാനമേള സെന്റ് അൽഫോൻസാ ഓഡിറ്റോറിയത്തിൽ നടക്കും.

 

അന്നേ ദിവസം (ശനി) രുചികരമായ നാടൻ വിഭങ്ങളുടെ 'ഫുഡ് സെയിൽ' ഉണ്ടായിരിക്കും. ജൂലൈ 29 വെള്ളിയാഴ്ച വൈകുന്നേരം 8 മണിക്ക് ഇടവകയിലെ കലാകാരന്മാർ അണിനിരക്കുന്ന കലാസന്ധ്യ ' വർണ്ണപകിട്ട്' ഓഡിറ്റോറിയത്തിൽ അരങ്ങേറും. അഭിനി നൈജോ, ആഗ്നസ് അഗസ്റ്റിൻ, ബീന ലിയോ, ധന്യാ പോൾ, ലിജി സോയ്, ഫിലോ ഷാജി, റാണി റോബിൻ, റീന റജി, റോസ് മേരി പോൾ, ഷീൻ ഡെന്നി, സിജി ഡെന്നി, സിൽവി സന്തോഷ് എന്നിവരാണ് ഈ വർഷത്തെ തിരുനാൾ പ്രസിദേന്തിമാർ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.