You are Here : Home / USA News

അജിത് അയ്യമ്പിള്ളി മികച്ച സംവിധായകൻ, നാടകം നിഴലാട്ടം

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Thursday, July 21, 2016 03:46 hrs UTC

ഫ്ലോറിഡ: :; ;ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസിന്റെ (ഫോമാ) ഫ്ലോറിഡയിലെ മയാമിയിൽ വച്ചു നടത്തപ്പെട്ട അഞ്ചാമത് അന്താരാഷ്ട്ര കൺവൻഷനിൽ, കാണികളെ അവേശഭരിതരാക്കിയ നാടകോത്സവത്തിൽ, "ആരും പറയാത്ത കഥ"എന്ന നാടകത്തിലെ അഭിനയത്തിന്, സണ്ണി നൈനാനു (കല്ലൂപ്പാറ) മികച്ച നടനുള്ള പുരസ്ക്കാരം ലഭിച്ചു. മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്, നിഴലാട്ടത്തിലെ അഭിനയത്തിന്, നാദം കർത്തനാളിനാണ്. മികച്ച സംവിധായകൻ പുരസ്ക്കാരം ലഭിച്ചത് ഡിട്രോയിറ്റിൽ നിന്നുള്ള അജിത് അയ്യമ്പിള്ളിക്കാണ് (നാടകം:നിഴലാട്ടം). മികച്ച സഹനടൻ അവാർഡ്, പ്രിമസ് ജോണിനാണ് (നിഴലാട്ടം). മികച്ച നാടകം നിഴലാട്ടം. ഇങ്ങനെ അഞ്ചിൽ നാലു പുരസ്ക്കാരങ്ങളും നേടിക്കൊണ്ട്, ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷൻ കഴിഞ്ഞ വർഷത്തെ കിരീടം നില നിർത്തി. കഴിഞ്ഞ ഫോമാ കൺവൻഷനും അജിത് അയ്യമ്പിള്ളി തന്നെ സംവിധാനം ചെയ്ത നാടകം, അവാർഡുകൾ വാരിക്കൂട്ടിയിരുന്നു. തന്റെ തന്നെ ജീവിതത്തിലെ ഒട്ടനുവധി മുഹൂർത്തങ്ങൾ, അദ്ദേഹത്തിന്റെ നാടകങ്ങളിൽ പ്രമേയമായി വരാറുണ്ടെന്നു അജിത് പറഞ്ഞു. മിഷിഗണിൽ, ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷനും കേരളാ ക്ലബിനുമായി നിരവധി നാടകങ്ങൾ അജിത് സംവിധാനം ചെയ്തിട്ടുണ്ട്. അച്ഛന്റെ കലാവാസന അദ്ദേഹത്തിന്റെ മകൻ അദ്വൈദിനും ലഭിച്ചിട്ടുണ്ട്. വീഡിയോ എഡിറ്റിംഗിൽ തന്റെ കഴിവു തെളിയിച്ചിട്ടുണ്ട് അദ്വൈത്. പോൾ കുര്യാക്കോസ്, അനിമ അജിത്, സൈജൻ കണിയോടിക്കൽ, റോജൻ തോമസ്, ജെയിൻ മാത്യൂസ് എന്നിവരാണ് "നിഴലാട്ടത്തിലെ" മറ്റു അഭിനേതാക്കൾ. നോർത്തമേരിക്കയിലുടനീളം പടർന്നു കിടക്കുന്ന ഫോമായുടെ 65-ഓളം അംഗ സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്ത അഞ്ചാമത് അന്താരാഷ്ട്ര കൺവൻഷനിൽ . 11 റീജിയനുകളിൽ നിന്നായി നിരവധി പേർ കലാപരിപാടികളിൽ പങ്കെടുത്തിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.