You are Here : Home / USA News

മാര്‍ത്തോമ്മാ വെസ്‌റ്റേണ്‍ റീജിയണ്‍ യൂത്ത് കോണ്‍ഫ്രന്‍സ് സമാപിച്ചു

Text Size  

Benny Parimanam

bennyparimanam@gmail.com

Story Dated: Thursday, July 21, 2016 10:42 hrs UTC

കാലിഫോര്‍ണിയ: നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ്മാ ഭദ്രാസനത്തിന്റെ വെസ്‌റ്റേണ്‍ റീജിയണ്‍ യൂത്ത് കോണ്‍ഫ്രന്‍സ്് അനുഗ്രഹീതമായി സമാപിച്ചു. ജൂലൈ 15 മുതല്‍ 17 വരെ പൈന്‍ വാലി ബൈബിള്‍ കോളേജില്‍ നടന്ന സമ്മേളനത്തിന്റെ ചിന്താവിഷയം 'God's Story and yours' എന്നതായിരുന്നു. റവ. ജോണ്‍ ജോണ്‍ ഉമ്മന്‍, റവ.ബിജു.പി.സൈമണ്‍, റവ.ലാറി വര്‍ഗ്ഗീസ് എന്നിവര്‍ നേതൃത്വം നല്‍കിയ കോണ്‍ഫ്രന്‍സ് പങ്കെടുത്ത ഏവര്‍ക്കും ഒരുപോലെ അനുഗ്രഹപ്രദമായിരുന്നു. വെസ്റ്റേണ്‍ റീജിയണില്‍ നിന്നും വിവിധ ഇടവകകളെ പ്രതിനിധീകരിച്ച് പങ്കെടുത്ത യുവജനങ്ങള്‍ പുതിയ ദര്‍ശനങ്ങളും ചിന്തകളും പരസ്പരം പങ്കുവെച്ച സമ്മേളനം അതിന്റെ ചിട്ടയായ നടത്തിപ്പിലും ക്രമീകരണത്തിലും ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ആത്മീയ ആരാധന, ഗാനപരിശീലനം, ചര്‍ച്ചകള്‍ തുടങ്ങി യുവജനങ്ങള്‍ അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന പരിപാടികള്‍ കോണ്‍ഗ്രസിന്റെ തിളക്കം വര്‍ദ്ധിപ്പിച്ചു. കോണ്‍ഫ്രന്‍സിന്റെ നടത്തിപ്പിനായി പ്രവര്‍ത്തിച്ച ഏവര്‍ക്കും വെസ്റ്റേണ്‍ റീജിയണ്‍ യൂത്ത് ഗ്രൂപ്പ് കമ്മറ്റി നന്ദി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.