You are Here : Home / USA News

ദിലീപ് വർഗ്ഗീസ്, സാബൂ സ്ക്കറിയ, ജോൺസൺ മാത്യൂ ഫോമാ 56 കാർഡ് ഗെയിംസ് വിജയികൾ

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Friday, July 22, 2016 04:09 hrs UTC

ഫ്ലോറിഡ: ഫോമായുടെ (ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ്‌ ഓഫ് അമേരിക്കാസ്) അഞ്ചാമത് അന്താരാഷ്ട്ര കൺവൻഷനോടു അനുബന്ധിച്ചു നടന്ന 56 ചീട്ട് കളി മത്സരത്തിൽ ന്യൂജേഴ്സിയിൽ നിന്നുള്ള ദിലീപ് വർഗ്ഗീസ്, ഫിലാഡൽഫിയയിൽ നിന്നും സാബൂ സ്ക്കറിയ, ഫിലാഡൽഫിയയിൽ നിന്നു തന്നെയുള്ള ജോൺസൺ മാത്യൂ എന്നിവരുടെ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനം, ഡിട്രോയിറ്റിൽ നിന്നുള്ള മാത്യൂസ് ചെരുവിൽ, ജോർജ് വൻനിലം, ജോസഫ് മാത്യൂ (അപ്പച്ചൻ) എന്നിവരുടെ ടീമിനാണ്. മൂന്നാം സ്ഥാനം ലഭിച്ചത് ന്യൂയോർക്കിൽ നിന്നുള്ള ബേബി കുര്യാക്കോസ്, ഹ്യൂസ്റ്റണിൽ നിന്നുള്ള തോമസ്‌ ഓലിയാംകുന്നേൽ, തോമസ് സക്കറിയ എന്നിവരുടെ ടീമിനാണ്. 56 ചീട്ടു കളിയുടെ കുലപതികളായ ഇവർ ഇഞ്ചോടിഞ്ചു പോരാട്ടമായിരുന്നു. സമ്മാനങ്ങൾ സ്പോൺസർ ചെയ്തത്, ഡാളസിൽ നിന്നുള്ള ഫിലിപ്പ് ചാമത്തിലാണ് (രാജൂ). ഒന്നാം സമ്മാനം $1000/ -, രണ്ടാം സമ്മാനം $500/-, മൂന്നാം സമ്മാനം $250 എന്നിങ്ങനെയാണ് സമ്മാനങ്ങൾ നൽകിയത്. വിജയികൾക്ക് ഫിലിപ്പ് ചാമത്തിൽ സമ്മാനങ്ങൾ കൈമാറി. ഫോമാ അന്താരാഷ്ട കൺവൻഷനോടനുബന്ധിച്ചു നടന്ന ചീട്ടു കളിക്ക് ചുക്കാൻ പിടിച്ചത് ചെയർമാൻ മാത്യൂസ് ചെരുവിലും, കോ-ഓർഡിനേറ്റർ സാബു സക്കറിയയുമായിരുന്നു. അമേരിക്കയിലങ്ങോളം ഇങ്ങോളം പടർന്നു പന്തലിച്ചു കിടക്കുന്ന ഫോമായെന്ന സംഘടനകളുടെ സംഘടനയിൽ ഇന്ന് 65 മലയാളി സാംസ്ക്കാരിക അംഗ സംഘടനകൾ ഉണ്ട്. വിവിധ സംഘടനകളുടെ കലാപരിപാടികളും, നാടകോത്സവം, വള്ളംകളി തുടങ്ങി മലയാളികളുടെ ഗ്രഹാതുരത്വം തുളുമ്പുന്ന ഒട്ടനവധി പരിപാടികളുമായി ജൂലൈ 7 മുതൽ 10 വരെ, മയാമിയിലെ ഡ്യൂവില്ല് ബീച്ച് റിസോർട്ടിൽ വച്ചാണ് ഫോമായുടെ അഞ്ചാമത് അന്താരാഷ്ട്ര കൺവൻഷൻ അരങ്ങേറിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.