You are Here : Home / USA News

മലങ്കര അതിഭദ്രാസന 30-മത് കുടുംബമേളക്ക് തിരശ്ശീല വീണു

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Wednesday, July 27, 2016 11:41 hrs UTC

സെന്റ് മേരീസ് മൗണ്ട് യൂണിവേഴ്‌സിറ്റി ഹാളില്‍ വെച്ച് നടത്തപ്പെട്ട, നോര്‍ത്ത് അമേരിക്കന്‍ മലങ്കര അതിഭദ്രാസന 30-മത് കുടുംബമേളക്ക് തിരശ്ശീല വീണു. പുതുമയാര്‍ന്ന ആശയങ്ങള്‍കൊണ്ടും, ആത്മീയത നിറഞ്ഞു നിന്ന വിവിധങ്ങളായ പ്രോഗ്രാമുകള്‍ കൊണ്ടും സമ്പന്നമായിരുന്ന ഈ കുടുംബസംഗമം സഭാവിശ്വാസകളുടെ ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്കും, പരസ്പര കൂട്ടായ്മയ്ക്കും, ഒരു പുത്തനുണര്‍വ്വ് പകര്‍ന്നു കൊടുക്കുന്ന ആത്മീയ നിറവിന്റെ അനുഭവമായി മാറി ശ്രേഷ്ഠ കാതോലിക്കാ, അബൂന്‍ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ അനുഗ്രഹീത സാന്നിദ്ധ്യം, ഈ വര്‍ഷത്തെ കുടുംബമേളയുടെ പ്രത്യേകത കൂടിയാണ്.

 

നോര്‍ത്ത് അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ ആര്‍ച്ച് ബിഷപ്പും, പാത്രിയര്‍ക്കല്‍ വികാരിയുമായ അഭിവന്ദ്യ യല്‍ദൊ മോര്‍ തീത്തോസ് മെത്രാപോലീത്തായുടെ മേല്‍നോട്ടവും, നിഷ്‌കര്‍ഷയും, സംഘാടകരുടെ മികച്ച ആസൂത്രണവും, കുടുംബമേളയുടെ വന്‍ വിജയത്തിന് കാരണമായി. കോണ്‍ഫറന്‍സിന്റെ ആദ്യദിനമായ ബുധനാഴ്ച നടത്തപ്പെട്ട ഭദ്രാസന പള്ളി പ്രതിപുരുഷയോഗത്തില്‍, അമേരിക്കയിലേയും കാനഡയിലേയും വിവിധ ദേവാലയങ്ങളില്‍ നിന്നുമായി നൂറിലധികം പ്രതിനിധികള്‍ പങ്കെടുത്തു. പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തോടും, പ: പാത്രിയര്‍ക്കീസ് ബാവായോടും, ശ്രേഷ്ഠ കാതോലിക്കാ ബാവായോടും, ഭദ്രാസന മെത്രാപോലീത്തായോടും, മലങ്കരയിലെ എല്ലാ മെത്രാപോലീത്താമാരോടുമുള്ള സ്‌നേഹവും, വിധേയത്വവും കൂറും ആവര്‍ത്തിച്ച് പ്രഖ്യാപിച്ചുകൊണ്ട് യോഗനടപടികള്‍ ആരംഭിച്ചു.

 

 

ഭദ്രാസനത്തിന്റെ അഭിവൃദ്ധിക്കും, വളര്‍ച്ചക്കും, സഭാംഗങ്ങളുടെ ക്ഷേമത്തിനുമുതകുന്ന വിവിധ പ്രവര്‍ത്തനപരിപാടികള്‍ക്ക് യോഗം അന്തിമരൂപം നല്‍കി. ഈ വര്‍ഷം ആരംഭം കുറിക്കുന്ന പ്രധാന പ്രൊജക്ടായ 'ഭദ്രാസന ഹെഡ് കോര്‍ട്ടേഴ്‌സ് സെമിനാരി പ്രൊജക്ട്' റിപ്പോര്‍ട്ട്, കൗണ്‍സില്‍ മെംബര്‍ ശ്രീ.അച്ചു ഫിലിപ്പോസ് യോഗത്തില്‍ അവതരിപ്പിച്ചത് ചര്‍ച്ച ചെയ്ത് അംഗീകരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.