You are Here : Home / USA News

മഴവിൽ FM അവാർഡ് ഏപ്രിൽ 2017

Text Size  

Story Dated: Wednesday, July 27, 2016 01:58 hrs UTC

അവാർഡ് ഇപ്പോഴും ഒരു പ്രോത്സാഹനം ആവണം. എല്ലാ അവാർഡ് ജേതാക്കൾക്കും എൻറെ ഹൃദയം നിറഞ്ഞ ആശംസകൾ. ഒരു അവാർഡ് - അത് സുതാര്യം ആയി വേണം നടത്തുവാൻ എന്നാണ് എൻറെ വ്യക്തിപരമായ അഭിപ്രായം. അവാർഡ് ജൂറി വേണം, ജൂറിയിൽ അവാർഡ് പ്രഖ്യാപിക്കുവാൻ അർഹത ഉള്ളവർ ഉണ്ടാവണം, പൊതുജനത്തിന് ചിത്രങ്ങൾ കാണുവാൻ ഉള്ള അവസരം ഉണ്ടാവണം, അവർക്കും വിധി നിർണ്ണയത്തിൽ പങ്കാളികൾ ആകുവാൻ അവസരം വേണം. അങ്ങനെ നടത്തുന്ന അവാർഡ് പ്രഖ്യാപനങ്ങൾ ഒരിക്കലും പരിഹാസ്യം ആവില്ല, പഴികൾ കേൾക്കേണ്ടി വരില്ല. കഴിഞ്ഞ ഏതാനം ദിവസങ്ങൾ ആയി കേൾക്കുന്ന ചില വാർത്തകൾ ആണ് ഇങ്ങനെ ഒന്ന് എഴുതുവാൻ പ്രേരിപ്പിച്ചത്. സദയം ക്ഷമിക്കുക. അങ്ങനെ ഒരു നിയമാവലിയോടെ കൂടി 2016 -ൽ നോർത്ത് അമേരിക്കയിലും കാനഡയിലും ചിത്രികരിക്കുന്നു ചിത്രങ്ങൾക്കും, മ്യൂസിക്കൽ ആൽബങ്ങൾക്കും വേണ്ടി മഴവിൽ FM അവാർഡ് നല്കുന്നതാണ്. ഏപ്രിൽ 2017 -ഇത് പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ചാവും ഈ അവാർഡുകൾ വിതരണം ചെയ്യുക. മലയാളം സിനിമയിൽ നിന്ന് പൊതു ജനം അറിയുന്ന ഒരു സംവിധായകൻ, ഒരു നടൻ, ഒരു മ്യൂസിക്ക് ഡയറക്ടർ അടങ്ങുന്ന പാനൽ എല്ലാ ചിത്രങ്ങളും കണ്ട ശേഷം, പൊതു ജനങ്ങളുടെ കൂടി വോട്ട് ശേഖരിച്ചാവും ഈ അവാർഡുകൾ പ്രഖ്യാപിക്കുക. നോർത്ത് അമേരിക്കയിലെ കലാകാരന്മാർക്ക് ഇത് തീർച്ച ആയും ഉത്തേജനം നല്കുന്ന ഒന്നാവും എന്ന് ഉറപ്പിക്കാം.

 

Report NISHANTH NAIR

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.