You are Here : Home / USA News

ഇരുപത്തൊമ്പതാമത് എന്‍.വൈ.എം.സി കൈരളി കപ്പ് 2016 ഓഗസ്റ്റ് 6,7 തീയതികളില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, July 29, 2016 11:03 hrs UTC

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് മലയാളി സ്‌പോര്‍ട്‌സ് ക്ലബിന്റെ നെടുംതൂണായ കൈരളി കപ്പ് 2016 ഫൈനല്‍ മത്സരം ഓഗസ്റ്റ് 6,7 തീയതികളില്‍ മാര്‍ട്ടിന്‍ വാന്‍ ബുറൈന്‍ ഹൈസ്കൂള്‍ ഫീല്‍ഡില്‍ (230- 17 Hillside Avn, Queens, NY വച്ചു നടത്തപ്പെടുന്നതാണ്. ടെക്‌സസ്, ഫിലാഡല്‍ഫിയ, ടൊറന്റോ ജി.ടി.എ അലൈന്‍സ്, ഡാളസ് ഡൈനാമോസ്, യോങ്കേഴ്‌സ്, ചിക്കാഗോ എഫ്.സി, ബാള്‍ട്ടിമോര്‍, ക്ലീവ് ലാന്‍ എഫ്.സി തുടങ്ങിയ ക്ലബുകള്‍ മാറ്റുരയ്ക്കുന്ന അത്യന്തം വാശിയേറിയ മത്സരങ്ങള്‍ കാണുവാന്‍ എല്ലാ കായിക പ്രേമികളേയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. ഇതിനോടനുബന്ധിച്ച് നടക്കുന്ന പൊതുപരിപാടികളില്‍ കോണ്‍സുലാര്‍, സെനറ്റര്‍ എന്നിവര്‍ പങ്കെടുക്കുന്നതാണ്. കട്ടികള്‍ക്കായി നടത്തുന്ന സോക്കര്‍ ടൂര്‍ണമെന്റും ഉണ്ടായിരിക്കുന്നതാണ്. കൃത്യം മൂന്നുമണിയോടെ നടക്കുന്ന സോക്കര്‍ മത്സരങ്ങളില്‍ 16 വയസിനു താഴെയുള്ള എല്ലാ കുട്ടികളേയും ഉള്‍പ്പെടുത്തുന്നതാണെന്ന് ക്ലബ് പ്രസിഡന്റ് ഈപ്പന്‍ ചാക്കോ അറിയി­ച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.