You are Here : Home / USA News

ഫോമായുടെ നിയുക്ത ഭരണ സമിതിക്ക് ചിക്കാഗോ പൗരസമിതിയുടെ സ്വീകരണം.

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Monday, August 01, 2016 01:40 hrs UTC

ചിക്കാഗോ: ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസിന്റെ 2016-18 കാലഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിക്ക്, ചിക്കാഗോയിലെ മലയാളി പൗരസമിതി സ്നേഹ സ്വീകരണം നൽകി. നോർത്തമേരിക്കയിലുടനീളം ഏകദേശം 65 അംഗസംഘടനകളുള്ള ഫോമാ എന്ന മലയാളി സംഘടനകളുടെ സംഘടനയുടെ നേതൃത്വത്തിലേക്ക് ചിക്കോഗോയിൽ നിന്നു തന്നെയുള്ള ബെന്നി വാച്ചാച്ചിറയും സംഘവുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. ബെന്നി വാച്ചാച്ചിറയോടൊപ്പം, ന്യൂജേഴ്സിയിൽ നിന്നുള്ള ജിബി തോമസ്‌ സെക്രട്ടറിയായും, ജോസി കുരിശിങ്കൽ ട്രഷററായും (ചിക്കാഗോ), ലാലി കളപുരക്കൽ വൈസ് പ്രസിഡന്റായും (ന്യൂയോർക്ക്), വിനോദ് കൊണ്ടൂർ ഡേവിഡ് ജോയിന്റ് സെക്രട്ടറിയായും (ഡിട്രോയിറ്റ്), ജോമോൻ കുളപ്പുരയ്ക്കൽ ജോയിന്റ് ട്രഷററായും (ഫ്ലോറിഡ) തിരഞ്ഞെടുക്കപ്പെട്ടുകയുണ്ടായി. റീജണൽ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളത്തിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി, വൈകിട്ട് 7:30-യോടെ ആരംഭിച്ചു. സ്വീകരണ പരിപാടിക്ക് നേതൃത്വം നൽകിയത്, ജോൺസൺ കണ്ണൂക്കാടൻ, അച്ഛൻകുഞ്ഞ് മാത്യൂ, ജോസ് മണക്കാട്ട് എന്നിവരായിരുന്നു. തുടർന്ന് വിശിഷ്ടാതിഥികളേയും നിയുക്ത ഭാരവാഹികളേയും വേദിയിലേക്ക് ആനയിച്ചു. അച്ചൻകുഞ്ഞ് മാത്യൂ എം. സി. ആയിരുന്നു. ജോസ് മണക്കാട്ടിന്റെ സ്വാഗത പ്രസംഗത്തിനു ശേഷം മാർ ജോയി ആലപ്പാട്ട് തിരി തെളിയിച്ച് ഉത്ഘാടന കർമ്മം നടത്തി. അദ്ദേഹത്തിന്റെ ഉത്ഘാടന പ്രസംഗത്തിൽ, ഫോമായേയും അതിന്റെ പ്രവർത്തനങ്ങളെയും തുടക്കം മുതൽ വീക്ഷിക്കുന്നുണ്ടെന്നും, ഈ പുതിയ ഭാരവാഹികൾക്ക് ഇനിയും ജനോപകാരപ്രദമായ പ്രവർത്തികൾ ചെയ്യുവാൻ കഴിയട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. വികാരി ജനറൽ റവ. ഫാ. തോമസ് മുളവനാൽ, റവ. ഫാ. മാത്യൂ ജോർജ്, ഇന്ത്യ പ്രസ് ക്ലബ് പ്രസിഡന്റ് ശിവൻ മുഹമ്മ, കേരള എക്സ്പ്രസ് മാനേജിങ്ങ് എഡിറ്റർ ജോസ് കണിയാലി, മുൻ എഫ്. ഐ. എ പ്രസിഡന്റും സ്ക്കോക്കി വിലേജ് കമ്മീഷ്ണറുമായ അനിൽ കുമാർ പിള്ള, ഗീതാമണ്ഡലം പ്രസിഡന്റ് ജെ. സി. ജയചന്ദ്രൻ, ഫോമാ നിയുക്ത പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, സെക്രട്ടറി ജിബി തോമസ്, ട്രഷറാർ ജോസി കുരിശിങ്കൽ, വൈസ് പ്രസിഡന്റ് ലാലി കളപ്പുരയ്ക്കൽ, ജോയിന്റ് സെക്രട്ടറി വിനോദ് കൊണ്ടൂർ ഡേവിഡ്, റീജണൽ വൈസ് പ്രസിഡന്റ് ബിജി ഏടാട്ട്, നാഷണൽ കമ്മിറ്റി മെമ്പർമാരായ പീറ്റർ കുളങ്ങര, ജോണിക്കുട്ടി പിള്ളവീട്ടിൽ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ചിക്കാഗോയിലും പരിസര പ്രദേശത്തുമായുള്ള വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നേതാക്കൻമാർ നിയുക്ത ഭരണ സമിതിക്കു ആശംസകൾ നേർന്നു. വിഭവ സമൃദ്ധമായ ഭക്ഷണത്തിനു ശേഷം പരിപാടികൾക്ക് തിരശീല വീണു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.