You are Here : Home / USA News

പി.ടി.തോമസിന് ഡാളസില്‍ സ്വീകരണം

Text Size  

Story Dated: Monday, August 01, 2016 11:34 hrs UTC

പി.ടി.തോമസിന് സമുചിതമായ സ്വീകരണം ഡാളസില്‍ സംഘടിപ്പിയ്ക്കുന്നു. ഓഗസ്റ്റ് 1ന് തിങ്കളാഴ്ച വൈകുന്നേരം 7 മണിയ്ക്ക ഗാര്‍ലന്റ് ബല്‍റ്റ് ലൈനിലുള്ള ഇന്ത്യാ ഗാര്‍ഡന്‍ റെസ്‌റ്റോറന്റിലുള്ള (4331-30 Fontage Rd, Garland, TX 75043) സ്വീകരണം ഒരുക്കിയിരിക്കുന്നത്. ഐഎന്‍ഒസി(കേരളാ ചാപ്റ്റര്‍) ഡാളസ് ഫോര്‍ട്ട് വര്‍ത്ത് യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന സ്വീകരണ സമ്മേളനത്തില്‍ യൂണിറ്റ് പ്രസിഡന്റ് രാജന്‍ മാത്യു അദ്ധ്യക്ഷത വഹിയ്ക്കും. 2009 ല്‍ ഇടുക്കി നിയോജമണ്ഡലത്തില്‍ നിന്നും പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട പി.ടി.തോമസ് ശ്രദ്ധേയമായ ഒരു പാര്‍ലമെന്റേറിയന്‍നാണ്. രണ്ടു പ്രാവശ്യം തൊടുപുഴയെ നിയമസഭയില്‍ പ്രതിനിധീകരിച്ച് തോമസ് 2016 ല്‍ തൃക്കാക്കര നിയോജകമണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1982 ല്‍ കെ.എസ്.യു. പ്രസിഡന്റായിരുന്ന പി.ടി.തോമസിന്റെ കാലഘട്ടം കെ.എസ്.യു.വിന്റെ സുവര്‍ണ്ണകാലഘട്ടങ്ങളിലൊന്നായി അറിയപ്പെടുന്നു.

 

ഇദ്ദേഹത്തോടൊപ്പം യു.എസ്. സന്ദര്‍ശിച്ചു കൊണ്ടിരിയ്ക്കുന്ന ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്(ഒഐസിസി) കുവൈറ്റിന്റെ പ്രസിഡന്റും നോര്‍ക്ക വെല്‍ഫയര്‍ ബോര്‍ഡ് ഡയറക്ടറുമായ വര്‍ഗീസ് പുതുക്കുളങ്ങരയും യോഗത്തില്‍ സംബന്ധിയ്ക്കുന്നതും പ്രസംഗിയ്ക്കുന്നതുമാണ്.

 

ഐ.എന്‍.ഓ.സി റീജിയണ്‍ പ്രസിഡന്റ് ബോബന്‍ കൊടുവത്ത്, ടെക്‌സാസ് സ്‌റ്റേറ്റ് ജോയിന്റ് സെക്രട്ടറി പി.പി.ചെറിയാന്‍ തുടങ്ങിയവരും പ്രസംഗിയ്ക്കും. പ്രമുഖ പ്രഭാഷകന്‍ കൂടിയായ പി.ടി.തോമസിന്റെ സ്വീകരണ യോഗത്തിലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്രാജന്‍ മാത്യു- 469 855 2733

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.