You are Here : Home / USA News

ക്‌നാനായ കാത്തലിക്ക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കായില്‍ ബോബി ചെമ്മണ്ണൂര്‍ പങ്കെടുക്കും

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, August 01, 2016 11:38 hrs UTC

ഹൂസ്റ്റണ്‍: ഹൂസ്റ്റണില്‍ ആഗസ്റ്റ് 4 മുതല്‍ 7വരെ നടക്കുന്ന പന്ത്രണ്ടാമത് ക്‌നാനായ കാത്തലിക്ക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കായില്‍ ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷ്ണല്‍ ഗ്രൂപ്പ് മാനേജിക്ക് ഡയറക്ടര്‍ ബോബി ചെമ്മണ്ണൂര്‍ പങ്കെടുക്കും. മദര്‍ തെരേസ അവാര്‍ഡ്, വിജയശ്രീ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങള്‍ തേടിയിട്ടുള്ള ബോബി ചെമ്മണ്ണൂര്‍ ലൈഫ് വിഷല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സ്ഥാപകന്‍ കൂടിയാണ്. രക്തദാനത്തിന്റെ മഹത്വം വെളിപ്പെടുത്തുവാന്‍ 600 കിലോമീറ്റര്‍ മാരത്തണ്‍ ഓട്ടം പൂര്‍ത്തിയാക്കി ജനശ്രദ്ധ പിടിച്ചെടുത്ത ബോബി സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

 

സ്വര്‍ണ്ണ വ്യവസായരംഗത്തെ അതികായകനായ ബേബി ചെമ്മണ്ണൂര്‍ ഹൂസ്റ്റണില്‍ ജ്വല്ലറിഷോപ്പ് ആരംഭിച്ചു അമേരിക്കയില്‍ വ്യാപാര ശൃംഖല വ്യാപിപ്പിക്കുന്നതിനുള്ള സംരംഭത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. പന്ത്രണ്ടാമത് ക്‌നാനായ കാത്തലിക്ക് കോണ്‍ഗ്രസ് മെഗാ സ്‌പോണ്‍സര്‍ കൂടിയാണ് ബോബി ചെമ്മണ്ണൂര്‍. കെ.സി.സി.എന്‍.എ. പ്രസിഡന്റ് സോണി പൂഴിക്കാല(Sonny Poozhikala) സെക്രട്ടറി പയസ് വേലുപറമ്പില്‍ എന്നിവര്‍ പുറത്തിറിക്കിയ പത്രകുറിപ്പിലാണ് വിവരം വെളിപ്പെടുത്തിയിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.