You are Here : Home / USA News

നിറഭേദങ്ങള്‍ ഇല്ലാതെ വര്‍ണ്ണശബളമായി സൗത്ത് ഏഷ്യന്‍ ഫെസ്റ്റിവല്‍ ടോറന്റോയില്‍ സമാപിച്ചു

Text Size  

ജയ്‌ പിള്ള

jayasankar@hotmail.ca

Story Dated: Tuesday, August 02, 2016 03:02 hrs UTC

ടൊറന്റോ:ജെറാര്‍ഡ് സ്ട്രീറ്റ് ,ടോറന്റോവില്‍ നടന്ന ഫെസ്റ്റിവല്‍ ഓഫ് സൗത്ത് ഏഷ്യ കാനഡയുടെ ചരിത്ര വിജയം ആയി.സൗത്ത് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും അണിനിരന്ന പ്രഗത്ഭ കലാ കാരന്മാരുടെ കഴിവ് തെളിയിച്ച ഫെസ്റ്റിവല്‍ നിര വര്‍ഗ്ഗ ഭേദമന്യേ എല്ലാവര്‍ക്കും ആസ്വാദ്യമായിരുന്നു. വിവിധ ഇന്ത്യന്‍ കലാ രൂപങ്ങള്‍ രണ്ടു ദിവസം രണ്ടു വേദികളില്‍ ആയി അരങ്ങേറി.ടോറന്റോവിലെ തന്നെ ഇന്ത്യന്‍ മ്യൂസിക് ,ഡാന്‍സ് സ്­കൂളുകള്‍ എന്നിവ നിര്‍ലോഭമായ സഹകരണീ ആഘോഷത്തില്‍ മാറ്റു ചേര്‍ത്തു. തുഷാര്‍ ഏറ്റെടുത്തു നടത്തിയ 14 ­മതു സൗത്ത് ഏഷ്യന്‍ ഫെസ്റ്റിവല്‍ വിജയത്തില്‍ എത്തിക്കുന്നതിന്,രണ്ടടി പ്രസാദ്, ,ആനി,വസു എന്നിവരുടെ ടീമ് ഏറെ പ്രശംസ അരകിക്കുന്നു.രണ്ടു ദിനങ്ങളിലായി നൃത്തം,സാങ്ക്­തം,ഗാനം,വിവിധ കലാ രൂപങ്ങള്‍,സൗത്ത് ഏഷ്യന്‍ ഭക്ഷണ വിഭവങ്ങള്‍ എന്നിവയാല്‍ നിറഞ്ഞ ജെറാര്‍ഡ് സ്ട്രീറ്റ് വടക്കേ ഇന്ത്യയിലെ പുറാഠന പട്ടങ്ങളുടെ പ്രതീതി ഉണര്‍ത്തുന്നതായിരുന്നു. ഇനിയും ഒരു ഉത്സവമാമാങ്ക ത്തിനായി കാതോര്‍ത്തു കൊണ്ട് രണ്ടു ദിവസത്തെ ആഘോഷണകള്‍ക്കു ശേഷം സൗത്ത് ഏഷ്യന്‍ ഫെസ്റ്റിവല്‍ കൊടിയിറങ്ങി. വിവിധ ഭാഷ ,സംസ്കാരങ്ങള്‍ ഒത്തു ചേരുന്ന കനേഡിയന്‍ സംസ്കാരത്തിന്റെ,ഒത്തൊരുമയുടെ മാഹാത്മ്യം വിളിച്ചോതുന്നതായിരുന്നു.ഫെസ്റ്റിവല്‍ .കാരണം,കാനഡയിലെ ഇന്ത്യ എന്ന് വിശേഷിപ്പിക്കുന്ന ജറാര്‍ഡ്­ സ്ട്രീറ്റ് ആഘോഷങ്ങള്‍ നടന്ന രണ്ടു ദിവസം മറ്റു വംശജരാള്‍ നിറഞ്ഞിരുന്നു.ഏകദേശം 250000 കാണികള്‍ രണ്ടു ദിവസമായി സംബന്ധിച്ച ഫെസ്റ്റിവല്‍ അടുത്ത വര്‍ഷവും ഭംഗിയായി നടത്തപ്പെടും എന്ന് നമുക്ക് ആശിക്കാം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.