You are Here : Home / USA News

വില്യം ഐസക്കും, സാബു തിരുവല്ലയും നായര്‍ സംഗമത്തില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, August 03, 2016 06:11 hrs UTC

- സതീശന്‍ നായര്‍

 

ചിക്കാഗോ: ഓഗസ്റ്റ് 12 മുതല്‍ 14 വരെ വിദ്യാധിരാജ നഗറില്‍ (ക്രൗണ്‍പ്ലാസ, ഹൂസ്റ്റണ്‍) വച്ചു നടക്കുന്ന നായര്‍ മഹാസംഗമത്തില്‍ ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗര്‍ ഫെയിം വില്യം ഐസക്ക്, ടിവി- സിനിമാ താരം സാബു തിരുവല്ല എന്നിവര്‍ പങ്കെടുക്കുന്നു. മിമിക്രി കലാരംഗത്തും വളരെ ശ്രദ്ധേയനായ താരമാണ് സാബു തിരുവല്ല. മലയാളം, തമിഴ്, ഹിന്ദി ഗാനാലാപനത്തിലൂടെ വളരെ പ്രശസ്തിയിലേക്ക് കുതിക്കുന്ന ഗായകനാണ് വില്യം ഐസക്ക്. നായര്‍ കുടുംബാംഗങ്ങളുടെ ഈ കൂട്ടായ്മ എന്തുകൊണ്ടും ഒരു സാമുദായിക കൂടിച്ചേരലിനുപരി സാംസ്കാരികവും, സാമൂഹികവും അതോടൊപ്പം ആത്മീയതയും നിറഞ്ഞ അന്തരീക്ഷം ആയിരിക്കുമെന്നുള്ളതില്‍ യാതൊരു സംശയവുമില്ലെന്ന് പ്രസിഡന്റ് ജി.കെ. പിള്ള പറഞ്ഞു. കലാ-സാംസ്കാരിക-സാമൂഹിക- ആത്മീയ മേഖലകള്‍ക്കെല്ലാം പ്രാതിനിധ്യം നല്‍കിക്കൊണ്ട് സംഘടിപ്പിക്കുന്ന ഈ നായര്‍ കൂട്ടായ്മയില്‍ പങ്കെടുത്ത് വന്‍വിജയമാക്കിത്തീര്‍ക്കാന്‍ സെക്രട്ടറി സുനില്‍ നായര്‍ അഭ്യര്‍ത്ഥിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.